Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണ പൂഴ്‌ത്തി കമ്പനികൾ; പെട്രോൾ പമ്പ് തുറക്കാതായിട്ട് 15 ദിവസം; പ്രതിസന്ധിയിൽ ഡീലർമാർ

മലപ്പുറം: സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകൾ അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് 15 ദിവസം പിന്നിടുന്നു. സ്വകാര്യ എണ്ണക്കമ്പനികൾ ആവശ്യത്തിന് സ്റ്റോക് നൽകാത്തതാണ് പ്രധാന കാരണം. 95 ശതമാനത്തിലേറെ പമ്പുകളും അടഞ്ഞ് കിടക്കുകയാണ്. ദിവസേന ഇന്ധനവില വർധിക്കുന്ന സാഹചര്യമാണ്. ഇതിനാൽ തന്നെ എണ്ണക്കമ്പനികൾ ഇന്ധനം പൂഴ്‍ത്തി വെയ്ക്കുകയാണ് ചെയ്യുന്നത്. വലിയ ലാഭം കിട്ടും എന്നതാണ് പ്രധാന കാരണം. ഡീലർമാരാണ് ഇക്കാര്യം ഉന്നയിക്കുന്നത്.

കേരളത്തിലെ പല ഡീലർമാരും ഇന്ധനം ലഭിക്കുന്നതിനായി പണം മുൻകൂർ നൽകിയിരുന്നു. എന്നാൽ, കമ്പനികൾ ലോഡ് നൽകുന്നില്ല എന്നതാണ് ഇവരുടെ ആരോപണം. മുൻകൂർ നൽകിയ പണം തിരിച്ച് നൽകണം എന്ന ആവിശ്യം ഡീലർമാർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, നടപടി ഉണ്ടാകുന്നില്ലെന്ന് ഡീലർമാർ തന്നെ വ്യക്തമാക്കുന്നു.

fire

കേരളത്തിൽ സ്വകാര്യ എണ്ണ കമ്പനികളുടെ ഭാഗമായി ഉളളത് 198 പമ്പുകൾ ആണ്. എന്നാൽ, ഇന്ധനം ലഭിക്കാത്ത സാഹചര്യത്തിൽ കച്ചവടം നടക്കുന്നില്ല. അതിനാൽ, പമ്പ് തുടങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിൽ ആണ്. വലിയ തുക വായ്പകൾ എടുത്താണ് പലരും പമ്പ് തുടങ്ങിയത്. അതേസമയം, കച്ചവടം ഇല്ലാത്ത സാഹചര്യത്തിലും തൊഴിലാളികൾക്ക് വേതനം നൽകണം എന്നതാണ് മറ്റൊരു പ്രതിസന്ധി.

ഡീലർമാരുടെ സംഘടനകൾ ചേർന്ന് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധിയിൽ കൊണ്ടു വന്നിരുന്നു. തുടർന്ന് സ്റ്റോക് അനുവദിക്കാം എന്ന് എണ്ണ കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം ഉയർത്തി. ഇതോടെ പമ്പ് തുറന്നാലും കച്ചവടം നടക്കാത്ത സാഹചര്യമാണ്. പൊതു മേഖലാ എണ്ണ കമ്പനിയുടെ തൊട്ടടുത്ത പമ്പിലെ വിലയാണ് സ്വകാര്യ പമ്പുകളിലും ഇതുവരെ ഈടാക്കി വരുന്നത്. എന്നാൽ, നിലവിൽ സ്ഥിതി മാറിയിരിക്കുകയാണ്.

മാർച്ച് 18 - മുതലാണ് സ്വകാര്യ എണ്ണ കമ്പനികൾ പ്രതിസന്ധി നേരിടാൻ തുടങ്ങിയത്. തിരഞ്ഞെടുപ്പിന് കഴിഞ്ഞ് എണ്ണ കമ്പനികൾ വില ഉയർത്തുകയായിരുന്നു. ഇതിന് പിന്നാലെ സ്റ്റോക് നൽകുന്നതും കുറച്ചു തുടങ്ങി. നേരത്തെ തന്നെ ക്രൂഡ് ഓയിൽ വില വർധിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കാരണം ആയിരുന്നു ഇന്ധന വില വർധിക്കാതെ പോയത്.

അതേസമയം, എണ്ണ കമ്പനികൾ നേരിട്ട നഷ്ടം ഉടൻ നികത്തും എന്നാണ് സൂചന. 20 - 25 രൂപയുടെ വർധന ഉണ്ടായേക്കും എന്നാണ് വിലയിരുത്തൽ. ആത്മഹത്യയുടെ വക്കിലാണെന്ന് ഡീലർമാർ വ്യക്തമാക്കുന്നു. വില ഉയർത്തി വിൽക്കാൻ കമ്പനി നിർബന്ധിക്കുകയാണ്. ഇത് ഇന്ധനം വിറ്റ് പോകാതെ ഇരിക്കാനുളള തന്ത്രം ആണെന്നാണ് ആരോപണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+