മരച്ചീനിയിൽ നിന്ന് ഇന്ധനം; പെട്രോൾ വിലവർധനവിന്റെ കാലത്ത് ധനമന്ത്രിയുടെ നിർദേശം സജീവ ചർച്ചയാകുന്നു
വാഹനം ഓടനാടക്കം സാധിക്കുന്ന ഇന്ധനത്തിന്റെ ഉത്പാദനം സാധ്യമായാൽ നിലവിലെ സാഹചര്യത്തിൽ അത് ഏറെ നിർണായകമായ നീക്കമാകും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ മരച്ചീനി അഥവ കപ്പയിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്ന കാര്യം പറഞ്ഞത്. കർഷകർക്ക് ആശ്വാസമാകാൻ വേണ്ടി പരിഗണിക്കുമെന്ന് പറഞ്ഞ കാര്യം ഇപ്പോൾ അവിടുന്നും പോയിരിക്കുകയാണ്. സ്‌പിരിറ്റല്ല, മരച്ചീനിയിലെ ആൽക്കഹോൾ കൊണ്ട് ഇന്ധനം ഉത്പാദിപ്പിക്കാമെന്നാണ് പുതിയ ഗവേഷണം പറയുന്നത്. വാഹനം ഓടനാടക്കം സാധിക്കുന്ന ഇന്ധനത്തിന്റെ ഉത്പാദനം സാധ്യമായാൽ നിലവിലെ സാഹചര്യത്തിൽ അത് ഏറെ നിർണായകമായ നീക്കമാകും. അതുകൊണ്ട് തന്നെ ഇത് സജീവ വിഷയമാക്കുകയാണ് ഗവേഷകരും മറ്റ് സംസ്ഥാനങ്ങളും.

2030-ഓടെ, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 20 ശതമാനം ജൈവ ഇന്ധനമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു. നിലവില്‍ അഞ്ചുശതമാനം ഉപയോഗിക്കുന്നുണ്ട്. കാര്‍ബണ്‍ പ്രസരണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ത്യയില്‍ സ്പിരിറ്റ് നിര്‍മാണത്തിന് മരച്ചീനി ഇതുവരെ ഉപയോഗിച്ചുതുടങ്ങിയിട്ടില്ലെങ്കിലും ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇതിനായി മരച്ചീനി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.

മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ചാരായം അഥവ എത്തനോള്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികപരിജ്ഞാനം മൂന്നരപ്പതിറ്റാണ്ടുമുന്‍പുതന്നെ കേരളത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ മുന്നോട്ട് പോയിരുന്നില്ല. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗവിള ഗവേഷണകേന്ദ്രത്തിലെ (സി.ടി.സി.ആര്‍.ഐ.) ശാസ്ത്രജ്ഞരാണ് 1983ൽ മരച്ചീനിയില്‍നിന്ന് ആല്‍ക്കഹോള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പാറ്റന്റ് നേടിയത്.

കർഷകർക്ക് ആശ്വാസമാകുന്നതോടൊപ്പം ഉത്പാദന ചെലവ് കുറവാണെന്നതും മരച്ചീനിയിൽ നിന്ന് ഇന്ധനമെന്ന സാധ്യതയിലേക്കുള്ള പഠനം സജീവമാക്കുന്നു. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയതിലൂടെ മരച്ചിനി ഉത്പാദനം കൂടുകയും കിലോക്ക് അഞ്ച് രൂപ പോലും കര്‍ഷകന് കിട്ടാത്ത സാഹചര്യമാണെന്നാണ് ധനമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിന് പരിഹാരമായാണ് കാര്‍ഷിക ഉത്പന്നങ്ങളിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇക്കാര്യത്തെ കുറിച്ച് കൂടുതൽ ചര്‍ച്ചകൾ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.

"മരച്ചീനിയിൽ നിന്ന് സ്റ്റാര്‍ച്ച് ഉണ്ടാക്കുകയും കരിമ്പിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുകയുമെല്ലാം ചെയ്തു വന്നിരുന്നു. കേരളത്തിലേക്ക് ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് പുറത്ത് നിന്നാണ് എത്തുന്നത് എന്നിരിക്കെ കര്‍ഷകന് കൂടുതൽ വരുമാനം കിട്ടുന്നതിനുള്ള സാധ്യതകളെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യണം." ധനമന്ത്രിയുടെ ഈ വാക്കുകൾക്ക് പിന്നാലെ സാധ്യകൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ചർച്ചയായി.

മരച്ചീനി ഉണക്കി പൊടിച്ച് അന്നജമാക്കിയാണ് സ്‌പിരിറ്റിലേക്ക് എത്തുന്നത്. ഇത്തരത്തിൽ അന്നജമാക്കുന്ന മരച്ചീനി നൂറ് ഡിഗ്രിയിൽ തിളപ്പിച്ച് കുഴമ്പാക്കും. പിന്നീട് ഇത് രാസപ്രക്രിയയിലൂടെ കുഴമ്പാക്കുകയും യീസ്റ്റ് ചേർത്ത് തിളപ്പിച്ച് 30 ഡിഗ്രിയിലാക്കുകയും ചെയ്യും. പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോൾ സ്പിരിറ്റ് ലഭിക്കും. 48 രൂപയാണ് ഇതിന്റെ ഉത്പാദന ചെലവായി കണക്കാക്കുന്നത്. കേരളത്തിൽ 6.97 ഹെക്ടർ ഭൂമിയിൽ മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. സാധ്യത പഠനങ്ങൾ പുരോഗമിക്കുമ്പോൾ കുറഞ്ഞ ചെലവിൽ സാധ്യമാകുമോയെന്ന് വ്യക്തമാകും.
ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നന്ദിത ശ്വേത; പുതിയ ചിത്രങ്ങൾ കാണാം
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications