കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരച്ചീനിയിൽ നിന്ന് ഇന്ധനം; പെട്രോൾ വിലവർധനവിന്റെ കാലത്ത് ധനമന്ത്രിയുടെ നിർദേശം സജീവ ചർച്ചയാകുന്നു

വാഹനം ഓടനാടക്കം സാധിക്കുന്ന ഇന്ധനത്തിന്റെ ഉത്പാദനം സാധ്യമായാൽ നിലവിലെ സാഹചര്യത്തിൽ അത് ഏറെ നിർണായകമായ നീക്കമാകും

Google Oneindia Malayalam News

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ മരച്ചീനി അഥവ കപ്പയിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്ന കാര്യം പറഞ്ഞത്. കർഷകർക്ക് ആശ്വാസമാകാൻ വേണ്ടി പരിഗണിക്കുമെന്ന് പറഞ്ഞ കാര്യം ഇപ്പോൾ അവിടുന്നും പോയിരിക്കുകയാണ്. സ്‌പിരിറ്റല്ല, മരച്ചീനിയിലെ ആൽക്കഹോൾ കൊണ്ട് ഇന്ധനം ഉത്പാദിപ്പിക്കാമെന്നാണ് പുതിയ ഗവേഷണം പറയുന്നത്. വാഹനം ഓടനാടക്കം സാധിക്കുന്ന ഇന്ധനത്തിന്റെ ഉത്പാദനം സാധ്യമായാൽ നിലവിലെ സാഹചര്യത്തിൽ അത് ഏറെ നിർണായകമായ നീക്കമാകും. അതുകൊണ്ട് തന്നെ ഇത് സജീവ വിഷയമാക്കുകയാണ് ഗവേഷകരും മറ്റ് സംസ്ഥാനങ്ങളും.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

TC 1


2030-ഓടെ, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 20 ശതമാനം ജൈവ ഇന്ധനമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു. നിലവില്‍ അഞ്ചുശതമാനം ഉപയോഗിക്കുന്നുണ്ട്. കാര്‍ബണ്‍ പ്രസരണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ത്യയില്‍ സ്പിരിറ്റ് നിര്‍മാണത്തിന് മരച്ചീനി ഇതുവരെ ഉപയോഗിച്ചുതുടങ്ങിയിട്ടില്ലെങ്കിലും ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇതിനായി മരച്ചീനി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.

TC 2

മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ചാരായം അഥവ എത്തനോള്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികപരിജ്ഞാനം മൂന്നരപ്പതിറ്റാണ്ടുമുന്‍പുതന്നെ കേരളത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ മുന്നോട്ട് പോയിരുന്നില്ല. തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗവിള ഗവേഷണകേന്ദ്രത്തിലെ (സി.ടി.സി.ആര്‍.ഐ.) ശാസ്ത്രജ്ഞരാണ് 1983ൽ മരച്ചീനിയില്‍നിന്ന് ആല്‍ക്കഹോള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് പാറ്റന്റ് നേടിയത്.

TC 3

കർഷകർക്ക് ആശ്വാസമാകുന്നതോടൊപ്പം ഉത്പാദന ചെലവ് കുറവാണെന്നതും മരച്ചീനിയിൽ നിന്ന് ഇന്ധനമെന്ന സാധ്യതയിലേക്കുള്ള പഠനം സജീവമാക്കുന്നു. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയതിലൂടെ മരച്ചിനി ഉത്പാദനം കൂടുകയും കിലോക്ക് അഞ്ച് രൂപ പോലും കര്‍ഷകന് കിട്ടാത്ത സാഹചര്യമാണെന്നാണ് ധനമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിന് പരിഹാരമായാണ് കാര്‍ഷിക ഉത്പന്നങ്ങളിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇക്കാര്യത്തെ കുറിച്ച് കൂടുതൽ ചര്‍ച്ചകൾ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.

TC 4

"മരച്ചീനിയിൽ നിന്ന് സ്റ്റാര്‍ച്ച് ഉണ്ടാക്കുകയും കരിമ്പിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുകയുമെല്ലാം ചെയ്തു വന്നിരുന്നു. കേരളത്തിലേക്ക് ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് പുറത്ത് നിന്നാണ് എത്തുന്നത് എന്നിരിക്കെ കര്‍ഷകന് കൂടുതൽ വരുമാനം കിട്ടുന്നതിനുള്ള സാധ്യതകളെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യണം." ധനമന്ത്രിയുടെ ഈ വാക്കുകൾക്ക് പിന്നാലെ സാധ്യകൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ചർച്ചയായി.

TC 5

മരച്ചീനി ഉണക്കി പൊടിച്ച് അന്നജമാക്കിയാണ് സ്‌പിരിറ്റിലേക്ക് എത്തുന്നത്. ഇത്തരത്തിൽ അന്നജമാക്കുന്ന മരച്ചീനി നൂറ് ഡിഗ്രിയിൽ തിളപ്പിച്ച് കുഴമ്പാക്കും. പിന്നീട് ഇത് രാസപ്രക്രിയയിലൂടെ കുഴമ്പാക്കുകയും യീസ്റ്റ് ചേർത്ത് തിളപ്പിച്ച് 30 ഡിഗ്രിയിലാക്കുകയും ചെയ്യും. പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോൾ സ്പിരിറ്റ് ലഭിക്കും. 48 രൂപയാണ് ഇതിന്റെ ഉത്പാദന ചെലവായി കണക്കാക്കുന്നത്. കേരളത്തിൽ 6.97 ഹെക്ടർ ഭൂമിയിൽ മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. സാധ്യത പഠനങ്ങൾ പുരോഗമിക്കുമ്പോൾ കുറഞ്ഞ ചെലവിൽ സാധ്യമാകുമോയെന്ന് വ്യക്തമാകും.

ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നന്ദിത ശ്വേത; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പെട്രോൾ വിലവർധനവിന്റെ കാലത്ത് കപ്പയിൽനിന്നും ഇന്ധനവുമായി കേരളം

English summary
fuel spirit from tapioca, finance minister KN Balagopal's Suggestion on top discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X