തീരാനോവായി സാംരംഗ്: ആറുപേർക്ക് പുതുജീവന്‍ നല്‍കി കടന്നുപോയ സാംരംഗിന് ഫുള്‍ എ പ്ലസ്
തിരുവനന്തപുരം: കാർ അപകടത്തില്‍ പരിക്കേറ്റ് മരണപ്പെട്ട സാംരഗിന് എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും സാരംഗ് എ പ്ലസ് സ്വന്തമാക്കിയിരിക്കുന്നത്. എസ് എസ് എല്‍ സി പരീക്ഷ ഫലം കാത്തിരിക്കെയായിരുന്നു സാംരഗ് അപകടത്തില്‍പ്പെടുന്നത്. ചികിത്സയിലിരിക്കെ ബുധാനാഴ്ച രാവിലെയോടെ സാംരഗിന്റെ മരണം സ്ഥിരീകരിച്ചു. തീരാവേദനയിലും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തയ്യാറാവുകയായിരുന്നു.
വലിയ ഫുട്ബാൾ താരമായിരുന്നു സാരംഗ്. ദുഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. വലിയ ഫുട്ബാൾ താരമായിരുന്നു സാരംഗ്. ദുഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഖത്തിൽ പങ്കുചേരുന്നു'- ഫലപ്രഖ്യാനത്തിന് പിന്നാലെ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകൻ സാരംഗ് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ആറിന് വൈകിട്ട് മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
ആരോഗ്യ മന്ത്രി വീണ ജോർജ്, മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ തുടങ്ങിയവരും സാംരംഗിനെ അനുസ്മരിച്ചു. 'ഇന്ന് എസ്എസ്എൽസി ഫലം വരുമ്പോൾ സാരംഗ് നമ്മോടൊപ്പമില്ല. 6 പേർക്ക് പുതുജീവിതം നൽകി തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) യാത്രയായി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്. കായിക താരം ആകാൻ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണ്.' ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ 99.70 ശതമാനം വിജയം കൈവരിച്ചതിൻ്റെ സന്തോഷത്തിനിടയിലും ആറ്റിങ്ങൽ സ്വദേശി സാരംഗിൻ്റെ വേർപാട് മനസിൽ കടുത്ത നൊമ്പരമായി. മുഴുവൻ വിഷയങ്ങളിലും ഏ പ്ലസ് നേടിയതിൻ്റെ സന്തോഷം പങ്കുവയ്ക്കാൻ സാരംഗ് നമുക്കൊപ്പമില്ല. സാരംഗിൻ്റെ രക്ഷിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം വാഹനാപകടത്തെ തുടർന്ന് മകൻ നഷ്ടപ്പെട്ട വേദനയിലും അവയവദാനത്തിലൂടെ ആറു പേർക്ക് പുതുജീവിതം സമ്മാനിച്ച സാരംഗിൻ്റെ മാതാപിതാക്കളെ മനസാ നമിക്കുന്നു.- എന്നായിരുന്നു കെകെ ശൈലജയുടെ അനുസ്മരണം.












Click it and Unblock the Notifications