ദൈവസഹായത്തില്‍ തുടങ്ങിയ സ്വാമി... 15-ാം വയസ്സില്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു, അമ്മയേയും? ഞെട്ടിക്കും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ചായ വില്‍പനക്കാരനില്‍ നിന്ന് പ്രധാനമന്ത്രി പദം വരെ എത്തിയ ജീവിത വിജയ കഥകള്‍ ഇന്ത്യക്ക് പറയാനുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ സ്വാമിയുടേത് അങ്ങനെയൊരു ജീവിത വിജയകഥയല്ല. പുരുഷത്വം നഷ്ടപ്പെട്ട കഥയാണ്.

ജനനേന്ദ്രിയം മുറിഞ്ഞ സ്വാമി കുമ്മനത്തിന്റെ സ്വന്തം ആളോ? ചിത്രങ്ങള്‍ പറയുന്നു... ഇടതനെന്ന് സംഘികള്‍

ലിംഗം സ്വയം മുറിച്ചതാണെന്ന് സ്വാമി!!! ആശുപത്രിയില്‍ എത്തിയത് മുറിഞ്ഞ് വീഴാറായ അവസ്ഥയില്‍... അപ്പോൾ

ചായക്കടയില്‍ നിന്ന് തന്നെ ആണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരി സ്വാമിയുടെ തുടക്കം. എന്നാല്‍ ആത്മീയതയിലേക്ക് കടന്നതോടെ വച്ചടി വച്ചടി കയറ്റമായിരുന്നു. സാമൂഹ്യവും സാംസ്‌കാരികവും ആത്മീയവും ആയ വേദികളിലെല്ലാം സ്വാമി തിളങ്ങി. സമരമുഖത്ത് വരെ എത്തി.

വെപ്പ് മീശ വെക്കാന്‍ മടി, മമ്മൂട്ടി താത്പര്യമില്ലാതെ അഭിനയിച്ച സിനിമയ്ക്ക് സംഭവിച്ചത് ?

അങ്ങനെ ഒരു സമരമുഖത്ത് നിന്നാണ് ഇപ്പോള്‍ ലിംഗഛേദത്തിന്‌ വഴിവച്ച പെണ്‍കുട്ടിയുടെ കുടുംബവുമായി അടുക്കുന്നത്. സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ കഥ ഇങ്ങനെ...

കോലഞ്ചേരിയിലെ ചായക്കട... ദൈവസഹായം

എറണാകുളം ജില്ലയിലെ കോലഞ്ചേരി സ്വദേശിയാണ് ഇയാള്‍. നാട്ടില്‍ ദൈവസഹായം എന്ന പേരില്‍ ഒരു ചായക്കട നടത്തി വരികയായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം മാറിമറിഞ്ഞു.

ആത്മീയതയുടെ പാതയില്‍

ചായക്കടയില്‍ നിന്ന് നേരെ ആത്മീയതയിലേക്കാണ് സ്വാമിയുടെ പ്രവേശനം. അവിടെ അദ്ദേഹത്തിന് വെല്ലുവിളികള്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

 പന്മന ആശ്രമത്തില്‍

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനത്തിനായി ഇയാള്‍ പന്മന ചട്ടമ്പി സ്വാമി ആശ്രമത്തില്‍ എത്തി എന്നാണ് പറയുന്നത്. ഇക്കാര്യം ആശ്രമ അധികൃതര്‍ തന്നെ ആണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

സ്വഭാവ ദൂഷ്യം

എന്നാല്‍ സ്വഭാവ ദൂഷ്യം കൊണ്ട് പന്മന ആശ്രമം ഇയാളെ പുറത്താക്കിയത്രെ. പക്ഷേ അടുത്ത കാലം വരെ ആ ആശ്രമത്തിന്റെ പേരില്‍ തന്നെയാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത് എന്നതാണ് സത്യം. ജന്മഭൂമി വാര്‍ത്തകള്‍ തന്നെയാണ് പലരും ഇതിന് തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്.

ഹരി എന്ന് പേര്‍

ഹരി എന്നാണത്രെ പൂര്‍വ്വാശ്രമത്തിലെ പേര്. പന്മ ആശ്രമത്തില്‍ വച്ചാണ് ഗാംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിക്കുന്നതും സന്യാസിയാകുന്നതും.

ചട്ടമ്പിസ്വാമികള്‍ക്ക് വേണ്ടി

ചട്ടമ്പി സ്വാമി ആശ്രമത്തില്‍ നിന്നാണല്ലോ സന്യാസം സ്വീകരിച്ചത്.... അതിന് ശേഷം ചട്ടമ്പിസ്വാമികളുടെ സ്മാരക പ്രതിമയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിലും ഇയാള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അതിന്റെ കഥകള്‍ ഏറെ രസകരം ആണ്.

എഡിജിപി ബി സന്ധ്യയുമായി...

ചട്ടമ്പിസ്വാമികള്‍ ജനിച്ചു എന്ന് കരുതന്നത് തിരുവനന്തരപുരത്തെ കണ്ണന്‍മൂലയില്‍ ആണ്. എന്നാല്‍ ഈ സ്ഥലം ഇപ്പോള്‍ എഡിജിപി ആയ ബി സന്ധ്യക്ക് തലമുറകളായി കൈമാറി കിട്ടിയതായിരുന്നു. ആ സ്ഥലത്ത് സ്മാരകം സ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.

ആത്മഹത്യാഭീഷണി മുഴക്കിയ സ്വാമി

അന്ന് ആ സമരകാലത്ത് ആത്മഹത്യാഭീഷണി വരെ മുഴക്കിയ ആളാണ് ഈ സ്വാമി. പക്ഷേ കോടതി വിധി ബി സന്ധ്യക്ക് അനുകൂലമായി വന്നതോടെ സമരം നിന്നുപോയി.

സമരത്തിനിടെ പരിചയപ്പെട്ടു

ഈ സമരത്തിനിടെ ആണ് ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പരിചയപ്പെട്ടത്. അത് വെറും അടുപ്പം എന്നതിനപ്പുറത്തേക്ക് ഉടന്‍ തന്നെ വളരുകയും ചെയ്തു.

കിടപ്പിലായി പിതാവ്

പെണ്‍കുട്ടിയുടെ പിതാവ് ദീര്‍ഘനാളായി കിടപ്പിലാണ്. ചികിത്സ , പൂജ എന്നൊക്കെ പറഞ്ഞായിരുന്നുഗൃഹസന്ദര്‍ശനം.
പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു എന്നാണ് വിവരം.

താമസവും അവിടെ തന്നെ

തിരുവനന്തപുരത്ത് എത്തിയാല്‍ താമസവും ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് തന്നെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരുന്നതായും പറയപ്പെടുന്നുണ്ട്.

പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനി ആയിരിക്കുന്ന കാലത്ത് തന്നെ സന്യാസിയുടെ പീഡനം തുടങ്ങിയിരുന്നു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. പീഡനം സഹിക്കവയ്യാതെ ആയപ്പോഴാണ് കത്തികൊണ്ട ലിംഗം മുറിച്ചെടുത്തത്.

അമ്മയുടെ ഒത്താശ

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അമ്മയുടെ ഒത്താശ കൂടി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ മൊഴിയും ഇത് സാധൂകരിക്കുന്നുണ്ട്. അമ്മയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

റിയല്‍ എസ്‌റ്റേറ്റ് സ്വാമി

ആത്മീയ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും സ്വാമിക്ക് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

വീട്ടിലെത്തും എന്ന് അറിഞ്ഞപ്പോള്‍

സ്വാമി വീണ്ടും വീട്ടില്‍ താമസിക്കാനെത്തും എന്ന് അറിഞ്ഞപ്പോള്‍ ആണ് ഇപ്പോള്‍ 23 വയസ്സുള്ള പെണ്‍കുട്ടി മുന്‍കരുതലായി കത്തി കൈയ്യില്‍ സൂക്ഷിച്ചത്. പീഡിപ്പിക്കാനായി അടുത്തപ്പോള്‍ കത്തികൊണ്ട് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു.

നേരെ പോലീസ് സ്‌റ്റേഷനിലേക്ക്

സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച ഉടന്‍ പെണ്‍കുട്ടി ഓടിച്ചെന്നത് പേട്ട പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. അവിടെ വച്ച് കാര്യങ്ങള്‍ എല്ലാം തുറന്ന് പറഞ്ഞു. നിയമവിദ്യാര്‍ത്ഥിനി കൂടിയാണ് ഈ പെണ്‍കുട്ടി.

അറിയപ്പെടുന്ന സ്വാമി

കേരളത്തില്‍ അറിയപ്പെടുന്ന സന്യാസിമാരില്‍ ഒരാളാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍. ഹിന്ദു സ്ഥാപനങ്ങള്‍ സ്ഥിരമായി പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബിജെപി നേതാക്കളുമായും അടുത്ത ബന്ധമാണ് ഉള്ളത്.

English summary
Full story of Swami Gangesananda Theerthapadar, who lost his genital. He started his life as a tea vendor and later turned to spirituality.
Please Wait while comments are loading...