മാറ്റങ്ങള്‍ക്ക് തയ്യാറെടുത്ത് അടിമാലി സര്‍ക്കാര്‍ ആശുപത്രി: നേത്ര വിഭാഗത്തിന്റെ മാതൃകാ പ്രവര്‍ത്തനത്തിന് മികച്ച ജനപിന്തുണ
അടിമാലി: കാഴ്ചയുടെ നിത്യവസന്തത്തെ അറിയാതെ പോയവര്‍ക്ക് സഹായവും സ്വാന്തനവുമേകി ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലെ നേത്ര വിഭാഗം ജീവനക്കാര്‍.ആറുമാസക്കാലമായി കാഴ്ച്ചവൈകല്ല്യമുള്ളവരെ കണ്ടെത്തി കൃത്യമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കി വലിയൊരു ദൗത്യം ജീവനക്കാര്‍ ഏറ്റെടുത്തപ്പോള്‍ അത് ഏറെ ജനകിയമായ വിജയത്തില്‍ എത്തി എന്നു പറയുതാണ് ഉചിതം.
ലോക ഒക്ടോമെട്രിക് ദിനത്തിന്റെയും ലോക ഗ്ലൈക്കോമദിനത്തിന്െയും ഭാഗമായാണ് അടിമാലി താലൂക്കാശുപത്രിയിലെ നേത്രരോഗ വിഭാഗം ജീവനക്കാര്‍ കാഴ്ച്ച വൈകല്യമുള്ള രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ആറുമാസക്കാലയളവില്‍ സമീപപ്രദേശങ്ങളില്‍ സൗജന്യമായി നിരവധി ക്യാമ്പുകളാണ് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിന് നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാഴ്ച്ച വൈകല്യമുള്ള 225 രോഗികളെ കണ്ടെത്തി സൗജന്യ കണ്ണടകള്‍ വിതരണം ചെയ്യാനും ആശുപത്രിയിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ സാധിച്ചു.

താലൂക്കാശുപത്രിയിലെ ജീവനക്കാരുടേത് മാതൃകാപരമായ പ്രവര്ത്തനമാണെും ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുഷമ അറിയിച്ചു,കുരുവിളാസിറ്റി ഗുഡ്സെമിരറ്റന്‍ ,ആതുരാശ്രമംപടമുഖം സ്നേഹമന്ദിരം,ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം,ആനച്ചാല്‍ ലിറ്റില്‍ഫല്‍വര്‍ മേഴ്സി ഹോം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് കാഴ്ച്ച വൈകല്യമുള്ള രോഗികളെ കണ്ടെത്തിയത്.രോഗികള്‍ക്ക് കണ്ണടകള്‍ വാങ്ങി നല്‍കുന്നതിനുള്ള 80 ശതമാനം തുകയും ഒക്ടോമെട്രിസ്റ്റുകള്‍ തന്നെ സംഭാവന ചെയ്യുകയായിരുു.ബാക്കി തുക പൊതുസമൂഹത്തില്‍ നിും ജിവനക്കാര്‍ കണ്ടെത്തി.അന്ധത നിയന്ത്രണ സൊസൈറ്റിയുടെയും സഞ്ചരിക്കു നേത്രവിഭാഗത്തിന്റെയും സഹകരണം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ഫലപ്രദമാക്കുന്നതിനും സാധിച്ചു.ഇത്തരത്തില്‍ വിവിധ ഇടങ്ങളില്‍ നടന്ന ക്യാമ്പുകളില്‍ നിന്ന് തിരഞ്ഞെടുത്ത 49 പേരുടെ തിമിരശസ്ത്രക്രിയ സൗജന്യമായി നടത്തുവാനും ആശുപത്രി ജീവനക്കാരുടെ ആത്മമാര്‍ത്ഥമായ ഇടപെടലിലൂടെ സാധിച്ചു.ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പുറമേ രോഗികളുടെ ഇടങ്ങളില്‍ അവരെ തേടിച്ചെന്ന് ചികിത്സ നടത്തിയ രീതിയും വിജയംകണ്ടുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. അടിമാലിയിലെ പിന്നോക്ക വിഭാഗക്കാരിലേക്ക് ക്യാമ്പിന്റെ പ്രയോജനം കൃത്യമായി എത്തിക്കാനായതും പരമാവധി അര്ഹരപ്പെട്ട മുഴുവന്‍ ആളുകളെ പങ്കെടുപ്പിക്കാനായതും ജീവനക്കാരുടെ വലിയനേട്ടമായിതന്നെ എടുത്തു പറയേണ്ട ഒന്നാണ്. ജനകീയമായ പ്രവര്‍ത്തനങ്ങള്‍ മുേേന്നാട്ട് തുടര്‍ന്നും കൊണ്ടുപോകാനൊരുങ്ങുകയാണ് നേത്ര വിഭാഗത്തിലെ ജീവനക്കാര്‍ .
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications