കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റങ്ങള്‍ക്ക് തയ്യാറെടുത്ത് അടിമാലി സര്‍ക്കാര്‍ ആശുപത്രി: നേത്ര വിഭാഗത്തിന്റെ മാതൃകാ പ്രവര്‍ത്തനത്തിന് മികച്ച ജനപിന്തുണ

  • By Desk
Google Oneindia Malayalam News

അടിമാലി: കാഴ്ചയുടെ നിത്യവസന്തത്തെ അറിയാതെ പോയവര്‍ക്ക് സഹായവും സ്വാന്തനവുമേകി ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലെ നേത്ര വിഭാഗം ജീവനക്കാര്‍.ആറുമാസക്കാലമായി കാഴ്ച്ചവൈകല്ല്യമുള്ളവരെ കണ്ടെത്തി കൃത്യമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കി വലിയൊരു ദൗത്യം ജീവനക്കാര്‍ ഏറ്റെടുത്തപ്പോള്‍ അത് ഏറെ ജനകിയമായ വിജയത്തില്‍ എത്തി എന്നു പറയുതാണ് ഉചിതം.

ലോക ഒക്ടോമെട്രിക് ദിനത്തിന്റെയും ലോക ഗ്ലൈക്കോമദിനത്തിന്‍െയും ഭാഗമായാണ് അടിമാലി താലൂക്കാശുപത്രിയിലെ നേത്രരോഗ വിഭാഗം ജീവനക്കാര്‍ കാഴ്ച്ച വൈകല്യമുള്ള രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ആറുമാസക്കാലയളവില്‍ സമീപപ്രദേശങ്ങളില്‍ സൗജന്യമായി നിരവധി ക്യാമ്പുകളാണ് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിന്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാഴ്ച്ച വൈകല്യമുള്ള 225 രോഗികളെ കണ്ടെത്തി സൗജന്യ കണ്ണടകള്‍ വിതരണം ചെയ്യാനും ആശുപത്രിയിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ സാധിച്ചു.

doctors

താലൂക്കാശുപത്രിയിലെ ജീവനക്കാരുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെും ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുഷമ അറിയിച്ചു,കുരുവിളാസിറ്റി ഗുഡ്സെമിരറ്റന്‍ ,ആതുരാശ്രമംപടമുഖം സ്നേഹമന്ദിരം,ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം,ആനച്ചാല്‍ ലിറ്റില്‍ഫല്‍വര്‍ മേഴ്സി ഹോം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് കാഴ്ച്ച വൈകല്യമുള്ള രോഗികളെ കണ്ടെത്തിയത്.രോഗികള്‍ക്ക് കണ്ണടകള്‍ വാങ്ങി നല്‍കുന്നതിനുള്ള 80 ശതമാനം തുകയും ഒക്ടോമെട്രിസ്റ്റുകള്‍ തന്നെ സംഭാവന ചെയ്യുകയായിരുു.ബാക്കി തുക പൊതുസമൂഹത്തില്‍ നിും ജിവനക്കാര്‍ കണ്ടെത്തി.അന്ധത നിയന്ത്രണ സൊസൈറ്റിയുടെയും സഞ്ചരിക്കു നേത്രവിഭാഗത്തിന്റെയും സഹകരണം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ഫലപ്രദമാക്കുന്നതിനും സാധിച്ചു.ഇത്തരത്തില്‍ വിവിധ ഇടങ്ങളില്‍ നടന്ന ക്യാമ്പുകളില്‍ നിന്ന് തിരഞ്ഞെടുത്ത 49 പേരുടെ തിമിരശസ്ത്രക്രിയ സൗജന്യമായി നടത്തുവാനും ആശുപത്രി ജീവനക്കാരുടെ ആത്മമാര്‍ത്ഥമായ ഇടപെടലിലൂടെ സാധിച്ചു.ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പുറമേ രോഗികളുടെ ഇടങ്ങളില്‍ അവരെ തേടിച്ചെന്ന് ചികിത്സ നടത്തിയ രീതിയും വിജയംകണ്ടുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. അടിമാലിയിലെ പിന്നോക്ക വിഭാഗക്കാരിലേക്ക് ക്യാമ്പിന്റെ പ്രയോജനം കൃത്യമായി എത്തിക്കാനായതും പരമാവധി അര്‍ഹരപ്പെട്ട മുഴുവന്‍ ആളുകളെ പങ്കെടുപ്പിക്കാനായതും ജീവനക്കാരുടെ വലിയനേട്ടമായിതന്നെ എടുത്തു പറയേണ്ട ഒന്നാണ്. ജനകീയമായ പ്രവര്‍ത്തനങ്ങള്‍ മുേേന്നാട്ട് തുടര്‍ന്നും കൊണ്ടുപോകാനൊരുങ്ങുകയാണ് നേത്ര വിഭാഗത്തിലെ ജീവനക്കാര്‍ .

English summary
Full support from public for Adimali Government hospital's eye section
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X