ഉദയയുടെ ജീവകാരുണ്യ ഫണ്ടിലേക്ക് കുവൈത്തില്‍ നിന്നും ധനസഹായമെത്തി
മാനന്തവാടി: കൊയിലേരി ഉദയവായനശാല ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വയനാട്ടിലെ തന്നെ ഏറ്റവും മുന്നില്‍ നില്ക്കുന്ന ക്ലബ്ബുകളിലൊന്നാണ്. നേരത്തെ ഉദയ ഫുട്ബോളിലൂടെ വിവിധ സ്പോണ്‍സര്‍മാരെ നേരിട്ടുകാണുകയും അവരുടെ സഹായം ലഭ്യമാകുകയും ചെയ്തത് വഴി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അധിക ഷിഫ്റ്റ് വര്‍ധിപ്പിക്കുന്നതിനായി വലിയൊരുതുക സമാഹരിച്ച് നല്കാന് ഉദയയുടെ പ്രവര്‍ത്തനത്തിനായി. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഉദയയുടെ പ്രവര്‍ത്തനത്തിന് സാധിച്ചു.
അടിസ്ഥാന സൗകര്യം വര്‍ധിച്ചത് വഴി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിനായി എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധവുണ്ടായി. ഈ സാഹചര്യത്തിലാണ് ഉദയയുടെ പ്രവര്‍ത്തനമറിഞ്ഞ് കുവൈത്ത് മാനന്തവാടി അസോസിയേഷന് വായനശാലക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ധനസഹായം നല്‍കിയത്. 50,000 രൂപയാണ് അസോസിയേഷന് ഉദയാ വായനശാലക്കായി നല്‍കിയത്. മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അധിക ഷിഫ്റ്റ് വര്‍ധിപ്പിക്കുന്നതിനുളള ജീവകാരുണ്യ ഫണ്ടിലേക്കാണ് അസോസിയേഷന് തുക കൈമാറിയത്. നേരത്തെ 50000 രൂപ അസോസിയേഷന് ഉദയയുടെ ജീവകാരുണ്യ ഫണ്ടിലേക്ക് കൈമാറിയിരുന്നു.

കുവൈത്ത് മാനന്തവാടി അസോസിയേഷന്റെ ധനസഹായം മാനന്തവാടി പ്രസ്സ്ക്ലബ്ബില്‍ മുന്‍മന്ത്രി പി കെ ജയലക്ഷ്മി കൈമാറുന്നു
കുവൈറ്റില്‍ ജോലിചെയ്യുന്ന വയനാട്ടുകാരുടെ മാനന്തവാടി കേന്ദ്രീകരിച്ചുളള സംഘടനയാണ് കുവൈറ്റ് മാനന്തവാടി വെല്‍ഫയര്‍ അസോസിയേഷന്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എക്കാലത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ഉദയാ വായനശാലയും, കുവൈത്ത് മാനന്തവാടി അസോസിയേഷനും. മാനന്തവാടി പ്രസ്സ്ക്ലബ്ബ് ഹാളില്‍ നടന്ന യോഗം മുന്‍മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സിനിമാതാരം ശിവകാമി അനന്തനാരായണന്‍ മുഖ്യതിഥിയായിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ്, ജേക്കബ് സെബാസ്റ്റ്യന്‍, പി.ഷംസുദ്ധീന്, കെ.ഉസ്മാന്, ഫാ.ജോമോന്, ഷാജി തോമസ്, ബിജു കിഴക്കേടം, സുരേഷ് തലപ്പുഴ, കമ്മന മോഹനന്, ജില്‍സണ്‍ മാത്യു, അസോസിയേഷന് ഭാരവാഹികളായ ഷിനോജ് തരിയോട്, അലി പനമരം, വിശാഖ് എന്നിവര്‍ സംസാരിച്ചു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications