കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദയയുടെ ജീവകാരുണ്യ ഫണ്ടിലേക്ക് കുവൈത്തില്‍ നിന്നും ധനസഹായമെത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കൊയിലേരി ഉദയവായനശാല ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വയനാട്ടിലെ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ക്ലബ്ബുകളിലൊന്നാണ്. നേരത്തെ ഉദയ ഫുട്ബോളിലൂടെ വിവിധ സ്പോണ്‍സര്‍മാരെ നേരിട്ടുകാണുകയും അവരുടെ സഹായം ലഭ്യമാകുകയും ചെയ്തത് വഴി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അധിക ഷിഫ്റ്റ് വര്‍ധിപ്പിക്കുന്നതിനായി വലിയൊരുതുക സമാഹരിച്ച് നല്‍കാന്‍ ഉദയയുടെ പ്രവര്‍ത്തനത്തിനായി. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഉദയയുടെ പ്രവര്‍ത്തനത്തിന് സാധിച്ചു.

അടിസ്ഥാന സൗകര്യം വര്‍ധിച്ചത് വഴി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിനായി എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധവുണ്ടായി. ഈ സാഹചര്യത്തിലാണ് ഉദയയുടെ പ്രവര്‍ത്തനമറിഞ്ഞ് കുവൈത്ത് മാനന്തവാടി അസോസിയേഷന്‍ വായനശാലക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ധനസഹായം നല്‍കിയത്. 50,000 രൂപയാണ് അസോസിയേഷന്‍ ഉദയാ വായനശാലക്കായി നല്‍കിയത്. മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അധിക ഷിഫ്റ്റ് വര്‍ധിപ്പിക്കുന്നതിനുളള ജീവകാരുണ്യ ഫണ്ടിലേക്കാണ് അസോസിയേഷന്‍ തുക കൈമാറിയത്. നേരത്തെ 50000 രൂപ അസോസിയേഷന്‍ ഉദയയുടെ ജീവകാരുണ്യ ഫണ്ടിലേക്ക് കൈമാറിയിരുന്നു.

kuwait

കുവൈത്ത് മാനന്തവാടി അസോസിയേഷന്റെ ധനസഹായം മാനന്തവാടി പ്രസ്സ്‌ക്ലബ്ബില്‍ മുന്‍മന്ത്രി പി കെ ജയലക്ഷ്മി കൈമാറുന്നു

കുവൈറ്റില്‍ ജോലിചെയ്യുന്ന വയനാട്ടുകാരുടെ മാനന്തവാടി കേന്ദ്രീകരിച്ചുളള സംഘടനയാണ് കുവൈറ്റ് മാനന്തവാടി വെല്‍ഫയര്‍ അസോസിയേഷന്‍. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എക്കാലത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ഉദയാ വായനശാലയും, കുവൈത്ത് മാനന്തവാടി അസോസിയേഷനും. മാനന്തവാടി പ്രസ്സ്‌ക്ലബ്ബ് ഹാളില്‍ നടന്ന യോഗം മുന്‍മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സിനിമാതാരം ശിവകാമി അനന്തനാരായണന്‍ മുഖ്യതിഥിയായിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ്, ജേക്കബ് സെബാസ്റ്റ്യന്‍, പി.ഷംസുദ്ധീന്‍, കെ.ഉസ്മാന്‍, ഫാ.ജോമോന്‍, ഷാജി തോമസ്, ബിജു കിഴക്കേടം, സുരേഷ് തലപ്പുഴ, കമ്മന മോഹനന്‍, ജില്‍സണ്‍ മാത്യു, അസോസിയേഷന്‍ ഭാരവാഹികളായ ഷിനോജ് തരിയോട്, അലി പനമരം, വിശാഖ് എന്നിവര്‍ സംസാരിച്ചു.

English summary
Fund came from Kuwait to Udaya's charitable foundation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X