കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ച സംഖ്യയുടെ കണക്കുമായി യൂത്ത് ലീഗ്; കൃത്യമെന്ന് മഈനലി തങ്ങള്‍, കെടി ജലീലിന് പക

Google Oneindia Malayalam News

കോഴിക്കോട്: കത്വ, ഉന്നാവോ പീഡന ഇരകള്‍ക്ക് വേണ്ടി പിരിച്ച ഫണ്ടിന്റെ കണക്കുമായി യൂത്ത് ലീഗ്. ബാങ്ക് അക്കൗണ്ടില്‍ എത്തിയ സംഖ്യ എത്രയെന്നും ഇരകളുടെ കുടുംബത്തിന് നല്‍കിയ സംഖ്യ എത്ര എന്നും ബാക്കി ബാങ്കിലുള്ള തുകയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ വിശദീകരിച്ചു. നേരത്തെ ഫണ്ട് തുകയില്‍ സംശയം പ്രകടിപ്പിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു. ദേശീയ നേതൃത്വമാണ് ഫണ്ട് പിരിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ മന്ത്രി കെടി ജലീല്‍ ആരോപണം ഉന്നയിച്ചത് പകവീട്ടലിന്റെ ഭാഗമായിട്ടാണെന്നും സികെ സുബൈര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

y

ഫണ്ടില്‍ കോടികള്‍ വന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. 3933697 രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ വന്നത്. ഇതില്‍ 2460000 രൂപ ചെലവഴിച്ചു. ബാക്കി തുക ബാങ്ക് അക്കൗണ്ടില്‍ ഇപ്പോഴുമുണ്ട്. ഫണ്ട് പിരിച്ചത് സംബന്ധിച്ച് അന്വേഷിക്കുമെന്ന കെടി ജലീലിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ആരോപണം തെറ്റ് എന്ന് തെളിഞ്ഞാല്‍ കെടി ജലീല്‍ മാപ്പ് പറയുമോ എന്നും സികെ സുബൈര്‍ ചോദിച്ചു. കത്വയിലെ കുടുംബത്തിന് പണം നേരത്തെ കൈമാറിയിട്ടുണ്ട്. അതിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടതാണ്. പികെ ഫിറോസ് ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല. എല്ലാം ദേശീയ നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലായിരുന്നുവെന്നും സുബൈര്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പംകുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പം

ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചുവെന്ന് മുഈന്‍ അലി തങ്ങള്‍ പറഞ്ഞു. ബോംബെയില്‍ ചേര്‍ന്ന കമ്മിറ്റിയിലാണ് ഫണ്ട് പിരിവിന്റെ കണക്കുകള്‍ അവതരിപ്പിച്ചത്. യോഗത്തില്‍ നിന്ന് നേരത്തെ ഇറങ്ങിയതിനാല്‍ കണക്ക് അവതരിപ്പിക്കുന്ന വേളയില്‍ ഉണ്ടായിരുന്നില്ല. അതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. കണക്കുകള്‍ വ്യക്തമാണെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകനാണ് മഈന്‍ അലി തങ്ങള്‍.

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

Recommended Video

cmsvideo
Santhosh Pandit supports Sachin Tendulkar

English summary
Fund Collection details reveals Youth League before media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X