കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് ; സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു!

Google Oneindia Malayalam News

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളില്‍ നിന്നും പണപ്പിരിവ് നടത്തിയ ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ കൊണ്ടു വരാനുള്ള വാഹനത്തിന്റെ വാടക നൽകുന്നതിനും ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ചിലവിനുമായി ഓമനക്കുട്ടൻ ക്യാമ്പിൽ പണം പിരിച്ചിരുന്നു.

<strong> ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി മോദിക്കൊപ്പം പരസ്യത്തിൽ; അതിലെന്താണ് കുഴപ്പമെന്ന് ബിജെപി വക്താവ്!</strong> ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി മോദിക്കൊപ്പം പരസ്യത്തിൽ; അതിലെന്താണ് കുഴപ്പമെന്ന് ബിജെപി വക്താവ്!

ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ജില്ല കലക്ടർ രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഓമനെ കുട്ടനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്.എന്നാൽ പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് പണപ്പിരിവ് നടത്തിയതെന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം.

CPM

എന്നാൽ വില്ലേജ് അധികൃതർ ക്യാമ്പിലേക്ക് കൃത്യമായി ഭക്ഷണ സാധനങ്ങളും മറ്റും എത്തിച്ചിട്ടുണ്ടെന്നും സ്ഥലത്തെ നേതാക്കളെയാരെയും ചുമതലയേൽപ്പിച്ചിട്ടില്ലെന്നും ചേർത്തല തഹസിൽ അറിയിച്ചു. ഓമനക്കുട്ടനെതിരെ നടപടി ഉണ്ടാകുമെന്നും ഡിവൈഎസ്പിക്ക് പരാതി നൽകുമെന്നും തഹസിൽദാർ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ ചെയ്തത് തെറ്റായി പോയെന്ന് ഓമനക്കുട്ടൻ പറഞ്ഞിരുന്നു. ക്യാമ്പിലെ ആളുകളിൽ നിന്ന് പിരിച്ചെടുത്ത പണം അധികൃതർ ഇടപെട്ട് തിരികെ നൽകുകയും ചെയ്തു.
English summary
Fund collection in relief camp; CPM leader Omanakuttan suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X