കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗ് ഫണ്ട് വിവാദം; വിശദീകരണവുമായി സികെ സുബൈര്‍, ദീപിക സിങിനെ തെറ്റിദ്ധരിപ്പിച്ചതാകാം

Google Oneindia Malayalam News

കോഴിക്കോട്: കത്വ കേസില്‍ ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക ദീപിക സിങ് രജാവത്ത് നടത്തിയ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍. കേരളത്തില്‍ നിന്ന് ആരും കേസ് നടത്തിപ്പിന് പണം നല്‍കിയില്ല എന്നാണ് ദീപിക സിങ് പറഞ്ഞത്. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖ് വഴി പണം കൈമാറിയെന്ന് യൂത്ത് ലീഗ് പറയുന്നു. പണം വാങ്ങാതെയാണ് കേസില്‍ ഹാജരായതെന്ന് ദീപിക സിങ് പ്രതികരിക്കുന്നു. ഈ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് സികെ സുബൈര്‍ വിശദീകരണമായി രംഗത്തുവന്നത്.

s

മുബീന്‍ ഫാറൂഖി വഴിയാണ് കത്വ കുടുംബത്തിന്റെ വക്കാലത്ത് ദീപിക സിങ് ഏറ്റെടുത്തതെന്ന് സികെ സുബൈര്‍ പറഞ്ഞു. വക്കാലത്ത് അവര്‍ ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു ശബ്ദരേഖയും സുബൈര്‍ പുറത്തുവിട്ടു. കേസ് നടപടികള്‍ ഏകോപിപ്പിച്ചത് മുബീന്‍ ഫാറൂഖിയാണ്. ഇത് സംബന്ധിച്ച രേഖകള്‍ ഞങ്ങളുടെ കൈവശമുണ്ട്. ഇരയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുബീന്‍ ഫാറൂഖി കേസില്‍ ഹാജരായത്. രണ്ട് തവണ ദീപിക സിങ് ഹാജരായിരുന്നു. പിന്നീട് ഹാജരായത് മുബീന്‍ ഫാറൂഖിയാണ്. ദീപിക സിങിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സികെ സുബൈര്‍ പറഞ്ഞു.

പിജെ ജോസഫ് പക്ഷത്തിന് 13 സീറ്റ് നല്‍കില്ല; കോട്ടയത്ത് രണ്ടെണ്ണം, കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെപിജെ ജോസഫ് പക്ഷത്തിന് 13 സീറ്റ് നല്‍കില്ല; കോട്ടയത്ത് രണ്ടെണ്ണം, കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കത്വ കേസ് നടത്തുന്ന അഭിഭാഷകര്‍ക്ക് പണം നല്‍കിയെന്ന് സികെ സുബൈര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. 935000 രൂപയാണ് അഭിഭാഷകര്‍ക്ക് നല്‍കിയതെന്നും അഭിഭാഷകനായ മുബീന്‍ ഫാറൂഖിക്കാണ് പണം നല്‍കിയതെന്നും പറഞ്ഞിരുന്നു. മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പില്‍ ബന്ധമില്ലെന്ന് ദീപിക സിങ് രജാവത്ത് പറയുന്നു. കേരളത്തില്‍ നിന്ന് ഇതുവരെ പണം ലഭിച്ചിട്ടില്ല. പണം നല്‍കിയതെന്ന് പറയുന്നത് ആശ്ചര്യകരമാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മുബീന്‍ ഫാറൂഖി കത്വ കേസില്‍ ഒരു കോടതിയിലും ഹാജരായിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. കത്വ കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു.

ബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് സര്‍വ്വെ ഫലം; മുഖ്യമന്ത്രിയായി മമത തന്നെ, അമിത് ഷായുടെ നീക്കം പാളിബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് സര്‍വ്വെ ഫലം; മുഖ്യമന്ത്രിയായി മമത തന്നെ, അമിത് ഷായുടെ നീക്കം പാളി

English summary
Youth League Fund Collection; CK Subair Clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X