സംസ്ഥാനങ്ങളുടെ ഫണ്ട്: നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്: മന്ത്രി ബാലഗോപാൽ
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന നിർദേശത്തിനു പകരം 32 ശതമാനമായി കുറയ്‌ക്കണമെന്ന് നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

സംസ്ഥാന ധനമന്ത്രിയൂടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സി.ഇ.ഒയുടെ വെളിപ്പെടുത്തൽ വാർത്ത ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാൻ രഹസ്യനീക്കം നടത്തിയതെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ് വ്യക്തമാക്കിയിരിക്കുന്നത്.
ധന കമ്മീഷൻ ശുപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് കേന്ദ്ര ആസൂത്രണ കമീഷന് പകരമായി നിയോഗിച്ച നീതി ആയോഗിന്റെ സിഇഒ ബി.വി. ആർ സുബ്രഹ്മണ്യം പറഞ്ഞിരിക്കുന്നത് എന്നാണ് വാർത്ത. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന നിർദേശത്തിനു പകരം 32 ശതമാനമായി കുറയ്‌ക്കണമെന്ന് നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. നികുതി വിഹിതം കുറയ്‌ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ് പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്.
പിന്നീട് സെസും സർചാർജും വലിയതോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ് സെസും സർചാർജും വർധിപ്പിച്ചത്. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്‌ക്കുകയെന്ന ഗുഢതന്ത്രമാണ് നടപ്പാക്കിയത്. കേരളം വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ.
ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷന്റെ പ്രവർത്തനത്തിലും ശുപാർശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു. അർഹമായതു സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു.
സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ് വരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ് സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്. ഡൽഹിയിൽ നടത്തുവാൻ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങൾ ഉയർത്തിയാണ് .
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications