Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതാവ് ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പ്;ഡിവൈഎഫ്‌ഐയില്‍ വിവാദം

തിരുവനന്തപുരം; അന്തരിച്ച സി പി എം നേതാവ് പി ബിജുവിന്റെ പേരിൽ ഫണ്ട് പിരിച്ചതിൽ തിരിമറി എന്ന് ആക്ഷേപം. ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികൾ സി പി എം-ഡി വൈ എഫ് ഐ നേതൃത്വങ്ങൾക്കു പരാതി നൽകി.

pbiju01-1604463688-1658997394.jpg -Properties Reuse Image

പി ബിജുവിന്റെ ഓര്‍മയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും തുടങ്ങാന്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ് നടത്തിയത്. ഡി വൈ എഫ് ഐ പാളയം ഏരിയാ കമ്മിറ്റിയാണ് പിരിവിന് നേതൃത്വം നൽകിയത്.

പിരിച്ചെടുത്തതില്‍ 11 ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമറിയിരുന്നു. ബാക്കി അഞ്ച് ലക്ഷത്തോളം രൂപ ആംബുലൻസ് വാങ്ങാനായി നീക്കിവെച്ചിരുന്നു. ഈ തുകയാണ് വകമാറ്റി ചെലവഴിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനാണ് ബാക്കി പണം കൈവശം വെച്ചിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

'കൊല്ലുന്ന നോട്ടം'..ഓരോ ക്ലിക്കിലും മാളവിക വൻ ലുക്ക്..ഏത് വസ്ത്രവും ചേരുന്ന മാജിക്ക് എന്താണെന്ന് ആരാധകർ

അതേസമയം നേതൃത്വം ഇടപെട്ടതോടെ രണ്ട് ലക്ഷം രൂപ പിന്നീട് പലതവണയായി നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പരാതിയുടെ സാഹചര്യത്തിൽ നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

Recommended Video

cmsvideo
    കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+