ഡിജിപിക്കുള്ള ഫണ്ട് കുത്തനെ ഉയർത്തി: സർക്കാർ ഉത്തരവ് പുറത്ത്, രണ്ട് കോടിയിൽ നിന്ന് അഞ്ച് കോടിയിലേക്
തിരുവനന്തപുരം: ഡിജിപിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഫണ്ട് കുത്തനെ ഉയർത്തി സർക്കാർ ഉത്തരവ്. നേരത്തെ രണ്ട് കോടിയായിരുന്ന തുകയാണ് അഞ്ച് കോടിയായി വർധിപ്പിച്ചിട്ടുള്ളത്. ജനുവരി 18ന് ഇത് സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. പോലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങൾ വിവാദം സൃഷ്ടിച്ചതിനിടെയാണ് സർക്കാർ ഉത്തരവും പുറത്തുവരുന്നത്.

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെയാണ് ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി. പോലീസ് നവീകരണത്തിനെന്ന പേരിലാണ് പ്രസ്തുത ഫണ്ട് അഞ്ച് കോടിയായി ഉയർത്തിയിട്ടുള്ളത്. നേരത്തെ ഒരു കോടിയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടിയായി ഉയർത്തിയത്. ഇതാണ് ഇപ്പോൾ അഞ്ച് കോടിയായി ഉയർത്തിയിട്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നിട്ടുള്ളത്. സിഎജി റിപ്പോർട്ടിൽ നവീകരണ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അനുകൂല നീക്കം നടത്തുന്നത്.












Click it and Unblock the Notifications