കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ക്ലബ്ബ് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ലാഭവിഹിതം കൊണ്ടുവാങ്ങിയ രണ്ടേക്കര്‍ സ്ഥലം നഗരസഭക്ക് കൈമാറി

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിഎഫ്എ(വളാഞ്ചേരി ഫുട്‌ബോള്‍ അസോസിയേഷന്‍)നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളുടെ ലാഭവിഹതം പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി. വിഎഫ്എ ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ഇന്ന് കാണുന്ന പരസ്പര സ്നേഹം ഇന്ത്യാ രാജ്യത്തിന് തന്നെ മാതൃക: ക്രൈംബ്രാഞ്ച് ഡി.ജി.പി മുഹമ്മദ് യാസീന്‍മലപ്പുറം ജില്ലയില്‍ ഇന്ന് കാണുന്ന പരസ്പര സ്നേഹം ഇന്ത്യാ രാജ്യത്തിന് തന്നെ മാതൃക: ക്രൈംബ്രാഞ്ച് ഡി.ജി.പി മുഹമ്മദ് യാസീന്‍

വിഎഫ്എ ടൂര്‍ണമെന്റ് ലാഭിഹിതം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭവിഹിതം ഉപയോഗിച്ച് വാങ്ങിയ രണ്ട് ഏക്കര്‍ സ്ഥലം നഗരസഭക്ക് കൈറി,കാന്‍സര്‍ രോഗികളെ സഹായിക്കുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിന് 50000 രൂപയും,കുറ്റിപ്പുറം ബ്ലോക്ക് പകല്‍ വീടിന് 25000 രൂപയും വിതരണം ചെയ്തു. പ്രസിഡന്റ് എന്‍.അബൂബക്കര്‍ഹാജി അധ്യക്ഷനായി,ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി,നഗരസഭ അധ്യക്ഷ എം.ഷാഹിന ടീച്ചര്‍,വൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍,സി.രാമകൃഷ്ണന്‍,ടി.പി അബ്ദുല്‍ഗഫൂര്‍,സി.അബ്ദുനാസര്‍,സി.എച്ച്.അബൂയൂസഫ് ഗുരുക്കള്‍,അഷ്‌റഫ് അമ്പലത്തിങ്ങല്‍,സലാംവളാഞ്ചേരി,സി.ശിഹാബുദ്ദീന്‍,നമ്പ്രത്ത് ബാബു,സി.അബുഹാജി,പി.ഉമ്മര്‍,കെ.മോഹനന്‍ സംസാരിച്ചു.സെക്രട്ടറി വി.പി അബ്ദുറഹിമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

et

വിഎഫ്എ(വളാഞ്ചേരി ഫുട്‌ബോള്‍ അസോസിയേഷന്‍) ലാഭിഹിതം വിതരണോദ്ഘാനംഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി നിര്‍വ്വഹിക്കുന്നു
English summary
Fund gained by football tournament in malappuram transfered to the muncipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X