കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിന്നു തിരിയാൻ പോലും സ്ഥലമില്ല...!! വീട്ടമ്മയെ സംസ്‌ക്കരിച്ചത് വീടിന്റെ ചവിട്ടുപടിയില്‍...!!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: ലക്ഷം വീട് കോളനികളില്‍ താമസിക്കുന്ന ആളുകളുടെ അവസ്ഥ പലയിടത്തും ദയനീയമാണ്. മരിച്ച ആളുകളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പോലും സ്ഥലമില്ലാത്ത ദയനീയാവസ്ഥയാണ് പുറത്ത് വരുന്നത്. കോഴിക്കോട് കൂരാച്ചുണ്ടിലെ പൂവത്തുചോല ലക്ഷം വീട് കോളനിയുടെ അവസ്ഥ ഇതാണ്. ഡെങ്കിപ്പനി ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ചവിട്ടുപടിയിലാണ് സംസ്‌ക്കരിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

dead

ഈ കോളനിയില്‍ 25 വീടുകളാണ് ഉള്ളത്. ഇവിടുത്തുകാര്‍ക്ക് ആകെയുള്ളതാകട്ടേ നാല് സെന്റ് വീതവും. അടുക്കളയും വിറകുപുരയുമെല്ലാം പൊളിച്ചാണ് പലപ്പോഴും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. നേരത്തെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

English summary
Funeral of woman done inside home in koorachundu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X