പമ്പ സ്നാനം ആരംഭിച്ചു; നീലിമല പാത നാളെ പുലർച്ചെ തുറക്കും; ശബരിമലയിൽ കൂടുതൽ ഇളവുകൾ
സന്നിധാനം: ശബരിമല തീർത്ഥാടനത്തിന് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. തീർത്ഥാടകർക്ക് നാലിടത്തായി സ്നാനഘട്ടങ്ങളൊരുക്കി പമ്പാ സ്നാനം ആരംഭിച്ചു. പമ്പ ത്രിവേണി മുതൽ ആറാട്ടുകടവ് വരെയാണ് ഭക്തർക്ക് സ്നാനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ മുതല്‍ തീര്‍ത്ഥാടകരെ നിലിമല വഴി സന്നിധാനത്തേക്ക് കടത്തിവിടും. പരമ്പരാഗതപാതയിലെ ആശുപത്രികള്‍ ഇന്ന് വൈകുന്നേരം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകർക്ക് പന്ത്രണ്ട് മണിക്കൂർ വരെ മുറികളില്‍ തങ്ങാം. അതേസമയം, തുറസ്സായ സ്ഥലങ്ങളിൽ വിരി വെക്കാനും നേരിട്ടുള്ള നെയ്യഭിഷേകത്തിനും അനുമതി നൽകിയിട്ടില്ല.
രോഗവ്യാപനം കുറഞ്ഞതോടെയാണ് ശബരിമല തീർത്ഥാടനത്തിന് സർക്കാർ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയത്. ഇളവുകൾ പ്രാബല്യത്തിൽ വന്നു. നേരത്തെ ഭക്തർക്ക് കൂടുതൽ ഇളവുകൾ നൽകണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇളവുകൾ നൽകുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.
നാളെ പുലർച്ചെ രണ്ടു മുതൽ പരമ്പരാഗത കാനനപാതയായ നീലിമല പാതയിലൂടെ ഭക്തരെ കടത്തിവിടും. പരമ്പരാഗത പാതകളിലെ ആശുപത്രികൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. തീർത്ഥാടകർക്ക് നാലിടത്തായി സ്നാനഘട്ടങ്ങളൊരുക്കി പമ്പാ സ്നാനവും ആരംഭിച്ചു.

പമ്പ, ത്രിവേണി മുതൽ ആറാട്ടുകടവ് വരെയാണ് ഭക്തർക്ക് സ്നാനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അപകട സാധ്യത ഒഴിവാക്കാന്‍ ജലസേചന വകുപ്പ് പമ്പാനദിക്കരയിൽ പ്രത്യേകം വേലികെട്ടിതിരിച്ചിട്ടുണ്ട്. നേരത്തെ, ദേവസ്വം ബോർഡ് സർക്കാറിനോടാവശ്യപ്പെട്ട ഇളവുകളിൽ പ്രധാനമായിരുന്നു ഭക്തരുടെ പമ്പാസ്നാനം.
അതേസമയം, നെയ്യഭിഷേകത്തിന് നിലവിലുള്ള പതിവ് രീതി തുടരും. സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ തുറസ്സായ സ്ഥലങ്ങളിൽ വിരി വെക്കാൻ അനുവദിക്കില്ല. സന്നിധാനത്തെത്തുന്ന ഭക്തരെ 12 മണിക്കൂർ വരെ ദേവസ്വംബോർഡ് സജ്ജീകരിച്ചിട്ടുള്ള മുറികളിൽ തങ്ങാൻ അനുവദിക്കും. മുറികളിൽ ഇന്നുമുതൽ അയ്യപ്പ ഭക്തർക്കായി വാടകയ്ക്ക് നൽകും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 പേർക്കു മാത്രമാകും താമസസൗകര്യം. അതിനിടെ പൊലീസിൻ്റെ വെർച്ചൽ ക്യൂ വഴിയുള്ള ദർശനം തുടരും. ദർശനത്തിനെത്തുന്നവർക്ക് വെർച്ചൽ ക്യൂ അല്ലെങ്കിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കണം. രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലവും കയ്യിൽ കരുതണം. ശനിയാഴ്ച സന്നിധാനത്ത് അയ്യപ്പഭക്തരുടെ നല്ല തിരക്കുണ്ട്. അവധി ദിവസമായ ഞായറാഴ്ചയും സന്നിധാനത്തും പമ്പയിലും നല്ല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications