നിപ്പാ വൈറസ്; കൂടുതല്‍ സ്ഥിരീകരണങ്ങള്‍
Recommended Video

കോഴിക്കോട്: പനി ബാധിച്ച് മരിച്ച എട്ടില്‍ ഏഴു പേര്‍ക്ക് നിപ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഇതുകൂടാതെ കോഴിക്കോെട്ട രണ്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും നിപ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്.
മരിച്ച രാജന് രോഗം പടര്‍ന്നത് പേരാമ്പ്ര ആശുപത്രിയില്‍ നിാണെ് റിപ്പോര്‍ട്ടുണ്ട്. ചങ്ങോരത്ത് നിപാ ബാധിച്ചു മരിച്ച സഹോദരങ്ങള്‍ ചികിത്സയിലായിരു സമയത്തു രാജനും ഇതേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. രാജന് ഇവിടെ നിാവും വൈറസ് ബാധയേറ്റതൊണ് നിഗമനം. സംശയത്തെ തുടര്‍ന്ന് ഇദേഹത്തിന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബന്ധുക്കളുടെ അനുമതിയോടെ രണ്ടു മൃതദേഹങ്ങളും പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മരിച്ചവരില്‍ അഞ്ചുപേരുടെ മരണകാരണം നിപാ വൈറസ് ആണെ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ എട്ടുപേര്‍ കൂടി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി ഇടപഴകിയവര്‍ക്കും രോഗസാധ്യത കണക്കിലെടുത്ത് അറുപതിലധികം പേരുടെ രക്ത സാമ്പിളുകള്‍ ലാബുകളിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. നിപ വൈറല്‍ ബാധയില്‍ മരണം റിപ്പോര്‍ട്ടു ചെയ്ത കോഴിക്കോട് പേരാമ്പ്രയില്‍ കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം പരിശോധന നടത്തിയിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും വൈറസ് നിയന്ത്രണ വിധേയമാണും സംഘം വിലയിരുത്തിയിട്ടുണ്ട്. കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍, രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എിവരടങ്ങുന്ന സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്. വവ്വാലുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി ഭോപ്പാലിലേക്കയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാഫലം വാലെ പേരാമ്പ്രയില്‍ പനി പടര്‍ത്തുന്നതില്‍ എത്രത്തോളം വവ്വാലുകള്‍ക്ക് പങ്കുണ്ടെന്ന കാര്യം സ്ഥിരീകരിക്കുവാന്‍ പറ്റുകയുള്ളൂവെന്ന് ഡോ. സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇലെ കോഴിക്കോട്ടത്തിയ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) വിദഗ്ധര്‍ ആരോഗ്യ മന്ത്രിയുള്‍പ്പെടെയുള്ളവരുമായ് ചര്‍ച്ച നടത്തി. ദേശീയ രോഗനിര്‍വ്യാപന കേന്ദ്രത്തിലെ വിദഗ്ധ സംഘമാണ് രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന നടത്തിയത്. ഡോ. പി. രവീന്ദ്രന്‍, ഡോ. നവീന്‍ ഗുപ്ത, ഡോ. അഷുദോഷ്, ഡോ. ഭട്ടാചാര്യ, ഡോ. രമ സഹായ് എിവരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ നിപ സംശയിക്കു 12 പേരാണ് ചികിത്സയിലുള്ളത്. നാല് പേര്‍ വാര്‍ഡിലും പേ വാര്‍ഡിലും രണ്ട് പേര്‍ ചെസ്റ്റ് ഐ സി യുവിലും ആറ് പേര്‍ ഒബ്‌സര്‍വേഷന്‍ വാര്‍ഡിലുമാണ് ചികിത്സയിലുള്ളത്. ഇതുകൂടാതെ മിംസ് ഐ സി യുവില്‍ അബിന്‍, ബേബി മെമ്മോറിയലില്‍ മരിച്ച കുടുംബത്തിലെ മൂസ എന്നിവരുമുണ്ട്.












Click it and Unblock the Notifications