ജി-20; രണ്ടാം ഷെര്‍പ്പ യോഗത്തിന് കുമരകത്ത് തുടക്കമായി
കോട്ടയം: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗത്തിന് കുമരകത്ത് തുടക്കമായി. ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്ത് അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികളാണ് നാല് ദിവസം നടക്കുന്ന യോഗത്തിൽ പങ്കെടുക്കുക. ഏപ്രിൽ 2 വരെയാണ് യോഗം നടക്കുക.
ജി-7, ജി-20 പോലുള്ള അന്താരാഷ്ട്ര ഉച്ചകോടികളില്‍ രാഷ്ട്രത്തലവന്റെയോ സര്‍ക്കാരിന്റെയോ പ്രതിനിധിയായി പങ്കെടുക്കുന്നയാളാണ് ഷെര്‍പ്പ എന്ന് അറിയപ്പെടുന്നത്.ഷെർപ്പെമാരുടെ ആദ്യ യോഗം ഡിസംബറിൽ രാജസ്ഥാനിലായിരുന്നു നടന്നിരുന്നത്.

ജി20 യുടെ സാമ്പത്തിക-വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.ആഗോളതലത്തിൽ ആശങ്കയുണർത്തുന്ന നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഷെർപ്പ ട്രാക്കിനുള്ളിലെ 13 പ്രവർത്തകസമിതികൾക്കുകീഴിൽ നടക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും.
കൂടാതെ, 11 നിർവഹണസമിതികളും 4 സംരംഭങ്ങളും (ഗവേഷണ-നവീകരണ സംരംഭ സദസ് അഥവാ ആർഐഐജി, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം അഥവാ എസ്ഇഎൽഎം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശസമ്മേളനം അഥവാ സിഎസ്എആർ) പൊതുസമൂഹം, സ്വകാര്യ മേഖല, പഠന-ഗവേഷണ വിഭാഗം, സ്ത്രീകൾ, യുവാക്കൾ, ശാസ്ത്രപുരോഗതി, ഗവേഷണം എന്നിവയുടെ വീക്ഷണകോണിൽനിന്നു നയശുപാർശകളും യോഗത്തിൽ ഉണ്ടാകും.
സെപ്തംബറിൽ നടക്കുന്ന ഡൽഹി ഉച്ചകോടിയിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം ഈ യോഗത്തിലെ തീരുമാനങ്ങളാണ്.ഈ കാലഘട്ടത്തിലെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ, വികസ്വര രാജ്യങ്ങളുടെ ആശങ്കകൾ, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികൾ, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുൻഗണനകൾ തെരഞ്ഞെടുത്തത്.
കുമരകത്ത് നടക്കുന്ന യോഗത്തിൽ സംസ്ഥാന സർക്കാരുമനായി സഹകരിച്ച്, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരങ്ങളും ഷെർപ്പമാർക്കായി ഒരുക്കും. 'ചർച്ചയും ആഹാരവും', സംസ്കാരിക പരിപാടികൾ, മിനി തൃശൂർ പൂരം, പരമ്പരാഗത ഓണസദ്യ, ചായ വള്ളം (വള്ളത്തിലിരുന്നുള്ള ചായസൽക്കാരം) തുടങ്ങി നിരവധി കാര്യങ്ങൾ പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications