Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി കാര്‍ത്തികേയന്‍ നടന്ന വഴികള്‍

ജി കാര്‍ത്തികേയന്‍, കേരളനിയമസഭയുടെ 20ാംമത്തെ സ്പീക്കര്‍. തന്റെതായ വ്യക്തിത്വം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നല്ലൊരു നേതാവാകാന്‍ കാര്‍ത്തികേയനുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അരുവിക്കരയില്‍ നിന്നും 4 തവണ അദ്ദേഹം നിയമസഭയിലെത്തിയത്.

ജി കാര്‍ത്തികേയന്‍

ജി കാര്‍ത്തികേയന്‍

1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എന്‍.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായി ജനനം.

പഠനവും രാഷ്ട്രീയവും

പഠനവും രാഷ്ട്രീയവും

ബിരുദത്തിന് ശേഷം എല്‍എല്‍.ബിയും പൂര്‍ത്തിയാക്കി. കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

1978ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ കാര്‍ത്തികേയന്‍ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

തോല്‍വിയോടെ തുടക്കം

തോല്‍വിയോടെ തുടക്കം

1980ല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വര്‍ക്കല മണ്ഡലത്തില്‍ വര്‍ക്കല രാധാകൃഷ്ണനോടായിരുന്നു തോല്‍വി.

നിയമസഭയിലേക്ക്

നിയമസഭയിലേക്ക്

1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം സി.പി.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. എന്നാല്‍ 1987ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി. കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.

മന്ത്രി സഭയിലേക്ക്

മന്ത്രി സഭയിലേക്ക്

1995ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

സ്പീക്കര്‍

സ്പീക്കര്‍

നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമാണ് ജി. കാര്‍ത്തികേയന്‍

കുടുംബം

കുടുംബം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. എം.ടി. സുലേഖയാണ് ഭാര്യ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+