6 തവണയും ജയിച്ചത് കാര്ത്തികേയന് തന്നെ: സുലേഖ
അരുവിക്കര: ശബരീനാഥന് അവസരം നല്‍കിയതിലൂടെ അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുലേഖ. കാര്‍ത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ മറുപടിയാണ് ഈ വിജയമെന്നും അവര്‍ പറഞ്ഞു.
കാര്ത്തികേയന് മരിച്ചയുടന്‍ അരുവിക്കരയിലെ വികസന പ്രവര്‍ത്തനങ്ങള്‍കൊണ്ട് നിറഞ്ഞ മാധ്യമങ്ങള്‍ മൂന്നു മാസത്തിന് ശേഷം ഇവിടെ വികസനമില്ലെന്ന് ചര്‍ച്ച ചെയ്യുന്നത് കാണേണ്ടി വന്നു. ജനങ്ങള്‍ സത്യത്തെ അംഗീകരിച്ചുവെന്നും സുലേഖ പറഞ്ഞു.വികസന കാര്യങ്ങളില്‍ എന്ത് ചെയ്യണമെന്ന് ശബരീനാഥന് താന്‍ പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

ജനങ്ങളുടെ വിജയമാണിതെന്നാണ് കെ.എസ് ശബരീനാഥന് പ്രതികരിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് ഇങ്ങനെയൊരു ഭൂരിപക്ഷം ലഭിക്കാന്‍ കാരണം. അച്ഛനെ സ്നേഹിച്ചവരുടെ കൂടി വിജയമാണിതെന്നും ശബരീനാഥന് കൂട്ടിച്ചേര്‍ത്തു.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥിയായി പരിഗണിച്ചത് കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖയെ ആയിരുന്നു. സുലേഖ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കാര്‍ത്തികേയന്റെ രണ്ടാമത്തെ മകനായ ശബരിനാഥന് നറുക്ക് വീണത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications