കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശഭക്തര്‍ കൂടുതലുള്ള നാടാണ്... എല്ലാത്തിനും കണക്ക് വേണം... പിണറായിക്ക് ഓര്‍മപ്പെടുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രമുഖര്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപള്ളിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട മുന്‍ നിയമസഭാ സ്പീക്കറായ ജി കാര്‍ത്തികയേന്റെ ഭാര്യ എംടി സുലേഖയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ അനുഭവം മുന്‍നിര്‍ത്തിയാണ് സുലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങല്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ജി കാര്‍ത്തികേയനെ ചികിത്സയ്ക്കായി കൊണ്ടുപോയപ്പോഴുള്ള അനുഭവമാണ് സുലേഖ പങ്കുവെച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്ക് പോയി രോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് തിരിച്ചുവന്നപ്പോള്‍ സ്പീക്കറുടെ യാത്രാ ചെലവുകളെ കുറിച്ചുള്ള വിവരാവകാശ ചോദ്യമായിരുന്നു തങ്ങളെ കാത്തിരുന്നതെന്ന് സുലേഖ പറയുന്നു. ഈ അനുഭവം മുഖ്യമന്ത്രിക്കുണ്ടാവാതിരിക്കട്ടെയെന്നും സുലേഖ പറഞ്ഞു.

വിദേശത്തെ ചികിത്സ

വിദേശത്തെ ചികിത്സ

നമ്മുടെ മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്ത് പോകുന്ന കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് ചികിത്സയ്ക്കായി ജികെയോടൊപ്പം പോയ യാത്രയാണ്. 18-20 മണിക്കൂര്‍ യാത്ര ചെയ്തു. ചിക്കാഗോ വഴി മിനിസ്സോട്ടയില്‍ എത്തിയ ഞങ്ങള്‍ ദൈവം തന്നെ ഈ കരളം കൊണ്ട്, പത്തുകൊല്ലം കൂടിയെങ്കിലും സുഖമായി ജീവിക്കാനാകും എന്ന വിശ്വാസത്തെ പിടിച്ച് കുലുക്കികൊണ്ട്, പത്തുകൊല്ലം കൂടിയെങ്കിലുംസുഖമായി എന്ന വിശ്വാസത്തെ പിടിച്ച് കുലുക്കി കൊണ്ടാണ് നടന്നത്.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

രോഗത്തിന്റെ പീഡകള്‍ പിടിമുറുക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സാറും രമേശും മറ്റും നിര്‍ബന്ധിച്ചപ്പോള്‍ മയോ ക്ലിനിക്കിലേക്ക്... അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ മുഴുവന്‍ സീറ്റില്‍ ബെല്‍റ്റ് ധരിച്ചിരിക്കാനുള്ള അനൗണ്‍സ്‌മെന്റുകള്‍ക്കിടയില്‍ പോലും ഒരാള്‍ ടോയ്‌ലറ്റിനകത്തും, കാവലായി ഞാന്‍ പുറത്തും. വിമാനജോലിക്കാരു പോലും അവസ്ഥയറിഞ്ഞു സഹായിക്കുന്നു. മയോ ക്ലിനിക്കിലെ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍, വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സയ്ക്ക് ഒന്നാമന്‍ എന്നംഗീകരിച്ച, ഡോക്ടര്‍ പീറ്റര്‍ കാമത്ത് രോഗാവസ്ഥയെ കുറിച്ച് വിശദീകരിച്ചു.

രക്ഷിക്കാനാവില്ല....

രക്ഷിക്കാനാവില്ല....

രക്ഷിക്കാനാവില്ല എന്ന് ഭംഗ്യന്തരേണ പറയുമ്പോള്‍, ഒരു ക്ഷോഭവും കാണിക്കാതെ, എനിക്ക് ഇനി എത്ര കാലം ജീവിക്കാനാവും എന്ന് ചോദിച്ച രോഗി.. ആകാശത്തേക്ക് നോക്കി കൈമലര്‍ത്തിയ ഡോക്ടറോട്് തിടുക്കത്തില്‍ യാത്ര പറഞ്ഞിറങ്ങവേ, നീ പേടിക്കേണ്ട ഇതിങ്ങനെ കുറേക്കാലം ഓടിക്കോളും എന്ന് എന്നെ സമാധാനിപ്പിക്കുമ്പോള്‍ ആ ആത്മവിശ്വാസത്തെ ഹൃദയത്തില്‍ എടുത്തു ഞാനും. തിരുവനന്തപുരത്തെത്തി ഒന്നും വരില്ല എന്നു പരസ്പരം പറഞ്ഞു. വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും തോറ്റിരിക്കവെ, ഓഫീസില്‍ വിവരാവകാശ നിയമം വഴി എത്തിയ ചോദ്യങ്ങളുമായി ഓഫീസ് സ്റ്റാഫ്.

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യത്തില്‍ ഏതാനും എണ്ണം ഞാന്‍ പങ്കുവെക്കുന്നു. സ്പീക്കര്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ആരൊക്കെ കൂടെ പോയി, എത്ര ദിവസം ചികിത്സ നടത്തി, ഏതൊക്കെ ആശുപത്രികളില്‍, ഏത് ഡോക്ടറാരണ് വിദേശ ചികിത്സ വേണമെന്ന് പറഞ്ഞത്. പോയപ്പോഴും തിരിച്ച് വന്നപ്പോഴും ഇവര്‍ എതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഈ ചികിത്സയ്ക്ക് ഇവിടെ ആശുപത്രികളില്ലേ. സ്പീക്കര്‍ക്ക് വിദേശ ചികിത്സ ആവശ്യമാണെന്ന് പറയാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന് അധികാരമുണ്ടോ? മരുന്നായി ഡോക്ടറുടെ കൈപ്പടിയില്‍ എഴുതിയ ഒരു അനാസിന്‍ ഗുളികയുടെ പ്രിസ്‌ക്രിപ്ഷന്‍ പോലും കിട്ടാന്‍ ഭാഗ്യമില്ലാത്തവനോടാണ് ചോദ്യം. ചോദ്യകര്‍ത്താവ് തിരുവനന്തപുരം ജില്ലയില്‍ മുഴുത്ത പരിസ്ഥിതി വാദി.

യാത്രയെ ഓര്‍മിപ്പിക്കുന്നു

യാത്രയെ ഓര്‍മിപ്പിക്കുന്നു

അനുഭവത്തിന്റെ ചൂടില്‍ ഞാന്‍ അങ്ങയെ ഓര്‍മിപ്പിക്കുന്നു. യാത്രയെയും ചികിത്സയെയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയ്യാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന, സമൂഹത്തോട് പ്രതിബദ്ധതയുള്ള ദേശഭക്തര്‍ ഇവിടെ ഉണ്ട്. മയോക്ലിനിക്കിലേക്ക് കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്ക് വരെ എഴുതി സൂക്ഷിക്കുക, പിന്നീട് കണക്കുകൊടുക്കേണ്ടി വരും. ആരോഗ്യത്തോടെയും സന്തോഷത്തോടെയും അങ്ങ് തിരികെവരാന്‍ ഹൃദയപൂര്‍വം ആശംസിക്കുന്നു.

ചിറ്റിലപള്ളിയുടെ പരിഹാസം

ചിറ്റിലപള്ളിയുടെ പരിഹാസം

മുഖ്യമന്ത്രിയുടെ ചികിത്സയെ പരിഹസിച്ച് കൊച്ചൗസേപ്പ് ചിറ്റിലപള്ളിയും ഫേസ്ബുക്ക്‌പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്നെ അമേരിക്കന്‍ ചെരുപ്പ് നക്കിയെന്ന് പരിഹസിച്ചവരെയാണ് അവരുടെ നേതാവ് അമേരിക്കയിലേക്ക് പോവുമ്പോള്‍ ഓര്‍വരുന്നത്. വി ഗാര്‍ഡി തൊഴിലാളി സമരം നടക്കുമ്പോള്‍ അന്ന് സിഐടിയു പ്രവര്‍ത്തകരെന്നെ വിളിച്ചത് പെറ്റിബൂര്‍ഷ്വാ എന്നൊക്കെയാണ്. ആ സമയത്ത് ഞാനൊരു ചെറുകിടി ബിസിനസ്സുകാരന്‍ മാത്രമാണ്. ആകെയുള്ളത് ലാമ്പി സ്‌കൂട്ടറും. എത്ര പെട്ടെന്നാണ് കാലം മാറുന്നതും ആശയങ്ങള്‍ മാറുന്നതുമെന്നും ചിറ്റിലപള്ളി ചോദിച്ചു.

അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍... ആദ്യം ഉപരോധം പിന്‍വലിക്കൂ.... എന്നിട്ടാവാം സംസാരം!!അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍... ആദ്യം ഉപരോധം പിന്‍വലിക്കൂ.... എന്നിട്ടാവാം സംസാരം!!

ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം.... സമാധാനവും വികസനവും ഉറപ്പാക്കണമെന്ന് മോദി!!ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം.... സമാധാനവും വികസനവും ഉറപ്പാക്കണമെന്ന് മോദി!!

English summary
g karthikeyan wife fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X