കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കരൻ വിശ്വാസവഞ്ചകൻ, അയാൾക്ക് അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവും ഉണ്ടോ; മന്ത്രി ജി സുധാകരൻ

Google Oneindia Malayalam News

ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. രാമായണ മാസത്തില്‍ കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും രാക്ഷസീയമായ ചിന്തകളാണ് വച്ച് പുലര്‍ത്തുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വ്യക്തിഹത്യയിലൂടെയും കള്ളപ്രചരണത്തിലൂടെയും കേരളത്തിലെ സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നതെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാമായണ മാസത്തില്‍

രാമായണ മാസത്തില്‍

രമായണ മാസത്തില്‍ രാക്ഷസീയമായ ചിന്തകള്‍ ഉപേക്ഷിച്ച് മനസിനെയും ശരീരത്തെയും പരിശുദ്ധമാക്കേണ്ട മാസമായാണ് മലയാളികള്‍ കണക്കാക്കുന്നത്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും രാക്ഷസീയമായ ചിന്തകളാണ് വച്ച് പുലര്‍ത്തുന്നത്. ഒരു അഴിമതി ആരോപണങ്ങള്‍ പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതൊരു വലിയ കാര്യമാണെന്ന് സുധാകരന്‍ വ്യക്തമാക്കി.

 മുഖ്യമന്ത്രിയെ വേട്ടയാടുകയാണ്

മുഖ്യമന്ത്രിയെ വേട്ടയാടുകയാണ്

സര്‍ക്കാരിനെ മൊത്തത്തില്‍ പറയുന്നതിന് പകരം മുഖ്യമന്ത്രിയെ വേട്ടയാടുകയാണ്. ആറ് പതിറ്റാണ്ടുകാലത്തെ സമര്‍പ്പിത വിജയമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. ത്യാഗപൂര്‍ണായ ഘട്ടങ്ങളെയും പരീക്ഷണങ്ങളും കടന്നാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അറിവില്ലാതെ നടന്ന കാര്യങ്ങള്‍ക്ക് ഭരണഘടനപരമായ ബാധ്യതയുള്ളതല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Pinarayi vijayan's angry to response to Media | Oneindia Malayalam
വിശ്വാസ വഞ്ചന കാട്ടി

വിശ്വാസ വഞ്ചന കാട്ടി

ഭരണത്തിന്റെ ഭാഗമായി മറ്റാളുകള്‍ ചെയ്ത കുറ്റമാണ്. അതിന് നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിനോട് എം ശിവശങ്കര്‍ വിശ്വാസവഞ്ചന കാട്ടി. ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായുള്ള ബന്ധം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് പദ്ധതി കരാറുകാരില്‍ നിന്ന് സ്വപ്‌ന പണം വാങ്ങിയതിന് ഞങ്ങള്‍ എന്ത് പിഴച്ചെന്നും അദ്ദേഹം ചോദിച്ചു.

ശിക്ഷിക്കപ്പെടണം

ശിക്ഷിക്കപ്പെടണം

വിശ്വാസ വഞ്ചകനാണ് ശിവശങ്കരന്‍, അയാള്‍ക്ക് അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവും ഉണ്ടോ? ഭരണഘടനാപരമായി ശിവശങ്കരന്‍ ശിക്ഷിക്കപ്പെടണം. അത് അയാള്‍ക്ക് കിട്ടും. എന്നാല്‍ അയാള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാലും ഇവരുമായുള്ള സൗഹൃദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അതികൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്വപ്‌നയുടെയും ശിവശങ്കരന്മാരുടെയും ആരാധകരല്ല ഞങ്ങള്‍.

 നല്ല കാഴ്ചപ്പാടുണ്ട്

നല്ല കാഴ്ചപ്പാടുണ്ട്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഐഎഎസുകാരെ കുറിച്ച് നല്ല കാഴ്ചപ്പാടുണ്ട്. ഇഎംഎസിന്റെ കാലത്ത് തൊട്ട്. ്അവരില്ലാതെ ഭരിക്കാനാവില്ല. എന്നാല്‍ അവരല്ല ഭരിക്കുന്നത്. ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തെ കുഴിവെട്ടി മൂടാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ജനങ്ങള്‍ സ്വീകരിച്ചതായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറയുന്നു.

ബല്‍റാമിനൊപ്പം മികച്ച എംഎല്‍എമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ച് റോഹിങ്ക്യകളെ കൊല്ലണമെന്ന് പറഞ്ഞ എംഎല്‍എബല്‍റാമിനൊപ്പം മികച്ച എംഎല്‍എമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ച് റോഹിങ്ക്യകളെ കൊല്ലണമെന്ന് പറഞ്ഞ എംഎല്‍എ

ജെഡിയുവില്‍ നിന്ന് എംഎല്‍എയെ പുറത്താക്കി നിതീഷ് കുമാര്‍... ആര്‍ജെഡിയിലെത്തി രജക്കിന്റെ തിരിച്ചടി!!ജെഡിയുവില്‍ നിന്ന് എംഎല്‍എയെ പുറത്താക്കി നിതീഷ് കുമാര്‍... ആര്‍ജെഡിയിലെത്തി രജക്കിന്റെ തിരിച്ചടി!!

 സൈബർ ആക്രമണവും വധഭീഷണിയും; ഫേസ്ബുക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് സൈബർ സെല്ലിന് പരാതി നൽകി സൈബർ ആക്രമണവും വധഭീഷണിയും; ഫേസ്ബുക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് സൈബർ സെല്ലിന് പരാതി നൽകി

ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം

English summary
G Sudhakaran said CM's former Principal Secretary M Sivasankar was a traitor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X