കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിക്ക് കാരണം ഞാനാണെന്ന് ജില്ലാ കമ്മറ്റിയംഗം പറഞ്ഞോ? എങ്കില്‍ പരസ്യമായി വരട്ടേയെന്ന് സുധാകരന്‍

Google Oneindia Malayalam News

ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെതിരെ ജി സുധാകരന്‍ നടത്തി പൂതന പരാമര്‍ശമാണ് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മനു സി പുളിക്കലിന്‍റെ പരാജയത്തിലെ പ്രധാനകാരണമെന്ന് സിപിഎം ജില്ലാ കമ്മറ്റി വിലയിരുത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായും തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരന്‍.

ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പ്പന്തിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പറഞ്ഞതെന്നും ജി സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അരൂരിലെ പരാജയത്തെപ്പറ്റി മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി ജി സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അരൂരിലെ പരാജയത്തെപ്പറ്റി മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.

ഇന്ന് രാവിലെ 10 മണി മുതല്‍ ഏകദേശം 10 മണിക്കൂര്‍ നീണ്ട 3 തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി ആലപ്പുഴ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഞാനും അതില്‍ സംബന്ധിച്ചിരുന്നു.

 sudhakaran

അവിടെ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പ്പന്തിയില്‍ പ്രവര്‍ത്തിച്ചുയെന്നാണ് പറഞ്ഞത്.

എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം ഞാനാണ് കാരണക്കാരന്‍ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പരസ്യമായത് പറയാന്‍ അങ്ങനൊരാള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നു.

ഷാനിമോള്‍ പോലും തന്‍റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

English summary
g sudhakaran about aroor by election controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X