Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസം ഒരു ബോധ്യമാണ്, അതില്‍ സമ്മര്‍ദ്ദം പാടില്ല: ജി സുധാകരൻ

എൽഡിഎഫിന് ഇത്തവണ ജനങ്ങൾ ചരിത്ര വിജയം സമ്മാനിക്കുമെന്നും സുധാകരൻ പറഞ്ഞു

ആലപ്പുഴ: വിശ്വാസം ഒരു ബോധ്യമാണ്, അതില്‍ സമ്മര്‍ദ്ദം പാടില്ലെന്ന് മന്ത്രി ജി സുധാകരൻ. അങ്ങനെ ചെയ്യുന്നത് മനസാക്ഷിയുടെ സ്വതന്ത്ര്യത്തിന് എതിരാണെന്നും വിശ്വാസികളുടെ വിശ്വാസങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് തന്നോട് ചോദിക്കുന്നത് എന്തിനാണെന്ന് ചോദിച്ച സുധാകരൻ അതേക്കുറിച്ച് ചോദിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

G Sudhakaran

അതേസമയം എൽഡിഎഫിന് ഇത്തവണ ജനങ്ങൾ ചരിത്ര വിജയം സമ്മാനിക്കുമെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുവന്ന വികസനപ്രവര്‍ത്തനങ്ങള്‍, അതിനിടെ നമ്മുക്ക് വന്ന മഹാദുരന്തങ്ങളെ നേരിടലായാലും എല്ലാത്തിലും സര്‍ക്കാരിനൊപ്പംജനങ്ങളുണ്ടായിരുന്നു. സംശയമില്ല ആ ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും ഇത്തവണയും പറയുന്നത്. കരുതിവെച്ച എല്ലാ ബോംബും അവര്‍ക്ക് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. അതിനെയെല്ലാം നേരിടാന്‍ ജനങ്ങള്‍ സജ്ജരായിരുന്നുവെന്നും സുധാകരൻ.

Recommended Video

cmsvideo
    എൽഡിഎഫും യുഡിഎഫും ബിജെപിക്ക് വോട്ട് ചെയ്യും | Oneindia Malayalam

    "നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യും. പക്ഷെ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. മലമ്പുഴയിലൊന്നും ഒരു രക്ഷയും ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. അതൊന്നും കണ്ട് ആരും നില്‍ക്കേണ്ട. വിധി നിര്‍ണ്ണയിക്കാന്‍ ജനങ്ങള്‍ യോഗ്യരാണ്. അതിനാല്‍ത്തന്നെ എല്ലാ കുപ്രചരണങ്ങളേയും ജനങ്ങള്‍ തള്ളിയിട്ടുണ്ട്."

    തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതേവരെ ജനങ്ങള്‍ സ്വീകരിച്ചത്. അതിന് തുടര്‍ച്ചയായ അന്തിമ വിധിയാണ് ജനങ്ങള്‍ ഇന്ന് രേഖപ്പെടുത്തുന്നതെന്നും സുധാകരൻ.

    ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+