നടിമാരെ സദാചാരം പഠിപ്പിച്ച് ജി സുധാകരന്‍... കണ്ട് നോക്കൂ
തിരുവനന്തപുരം: സദാചാര പോലീസിംഗിന് സിപിഎം എതിരാണ്. എന്ന് വച്ച് സദാചാരത്തിന് എതിരാകണം എന്നുണ്ടോ. ഇല്ലെന്നാണ് മുന്‍ മന്ത്രിയും എംഎല്‍എയും ഒക്കെ ആയ ജി സുധാകരന്‍ പറയുന്നത്.
സിനിമ നടിമാരെയാണ് സുധാകരന്‍ ഇപ്പോള്‍ സദാചാരം പഠിയ്പ്പിയ്ക്കുന്നത്. നടിമാരുടെ വസ്ത്രധാരണമാണ് ജി സുധാകരനെ ചൊടിപ്പിച്ചത്.

വസ്ത്രത്തിന്റെ അളവ് കുറഞ്ഞാലേ ശ്രദ്ധ നേടാനാകൂ എന്ന ധാരണയിലാണ് മലയാള സിനിമയിലെ പല നായികമാരും എന്നാണ് ജി സുധാകരന്‍ പറയുന്നത്.
നായികമാരുടെ വസ്ത്രധാരണം മാത്രമല്ല ജി സുധാകരന്റെ പ്രശ്‌നം. വസ്ത്രധാരണത്തിലെ പരിഷ്‌കാരങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ ബാധിച്ചതും അദ്ദേഹത്തെ വികാരവിക്ഷുബ്ധനാക്കുന്നുണ്ട്. നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
നടിമാരും വസ്ത്രവും സംസ്‌കാരവും മാത്രമായിരുന്നില്ല ജി സുധാകരന്റെ പ്രശ്‌നം. ഇംഗ്ലീഷില്‍ പുസ്തകം എഴുതുന്നതും അത്രയ്ക്ക് പിടിത്തമില്ല. സായിപ്പിന്റെ ഭാഷയില്‍ പുസ്തകം എഴുതിയാലേ മഹത്തായ സാഹിത്യ സൃഷ്ടി ഉണ്ടാവുകയുള്ള എന്ന ധാരണ ഇപ്പോഴും ഉണ്ടെന്നാണ് സുധാകരന്റെ കണ്ടെത്തല്‍. അരുന്ധതി റോയിയെ ലക്ഷ്യം വച്ചായിരുന്നു ഈ പരാമര്‍ശങ്ങള്‍.
കേരള കൗമുദിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മഞ്ജു വെള്ളായണിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു ജി സുധാകരന്റെ പരാമര്‍ശം.












Click it and Unblock the Notifications