കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യരുടെ കണ്ണാടി കുറച്ച് പഴയതാണ്.. അതിന് കാഴ്ചക്കുറവുണ്ട്, നടിയെ വിമർശിച്ച് ജി സുധാകരൻ

  • By Anamika Nath
Google Oneindia Malayalam News

ആലപ്പുഴ: വനിതാ മതിലിനുളള പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യര്‍ക്കെതിരെ വിമര്‍ശനങ്ങളേറുന്നു. നടിയുടെ നിലപാട് മാറ്റത്തെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. മഞ്ജു വാര്യരുടെ സോഷ്യല്‍ സെപ്കടക്കിള്‍, അതായത് സാമൂഹ്യക്കണ്ണാടി മാറ്റേണ്ട സമയമായി എന്നാണ് മന്ത്രി പ്രതികരിച്ചത്. രാഷ്ട്രീയ നിറം വന്നത് കൊണ്ട് വനിതാ മതിലിനെ പിന്തുണയ്ക്കുന്നില്ലെന്ന് നടി പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.

വനിതാ മതിലിന് രാഷ്ട്രീയ നിറമില്ല. അത് അവരുടെ കണ്ണാടിയുടെ കുഴപ്പമാണ്. അവര്‍ വലിയ കലാകാരിയാണ്. അഭിനയത്രി എന്ന നിലയ്ക്ക് തനിക്ക് അവരോട് ബഹുമാനക്കുറവില്ല. വനിതാ മതിലില്‍ രാഷ്ട്രീയം കണ്ടത് അവരുടെ കണ്ണടയുടെ കുഴപ്പമായിരിക്കുമെന്നും മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

manju

മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്നും പിന്‍മാറിയതോടെ വനിതാ മതില്‍ പരിപാടിയുടെ നിറംമങ്ങിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അവരുടെ കണ്ണാടി കുറച്ച് പഴയതാണ് എന്നും അതിന് കാഴ്ചക്കുറവുണ്ട് എന്നുമാണ് ജി സുധാകരന്‍ നല്‍കിയ മറുപടി. വനിതാ മതിലിനെ ആദ്യം പിന്തുണച്ച മഞ്ജു വാര്യര്‍ തൊട്ട് പിന്നാലെ തന്നെ മതിലിന് രാഷ്ട്രീയ നിഖം വന്നു ചേര്‍ന്നിരിക്കുന്നു എന്നാരോപിച്ച് പിന്മാറുകയായിരുന്നു.

മന്ത്രിമാരായ ജെ മെഴ്‌സിക്കുട്ടിയമ്മയും എംഎം മണിയും മഞ്ജു വാര്യരെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യരെ കണ്ടല്ല വനിതാ മതില്‍ നിര്‍മ്മിക്കാനുളള തീരുമാനമെന്നും നടിയുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്നുമാണ് എംഎം മണിയുടെ പ്രതികരണം. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണ് ഉളളതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കണമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

English summary
Minister G Sudhakaran against Manju Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X