കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട പൂട്ടുന്ന ലാഘവത്തോടെ നട അടയ്ക്കുമെന്ന് പറഞ്ഞു..... തന്ത്രിക്കെതിരെ ജി സുധാകരന്‍!!

Google Oneindia Malayalam News

ആലപ്പുഴ: ശബരിമല പ്രതിഷേധങ്ങള്‍ക്കിടെ തന്ത്രിക്കെതിരെ തുറന്നടിച്ച് മന്ത്രി ജി സുധാകരന്‍. കഴിഞ്ഞ ദിവസം സ്ത്രീകള്‍ കയറിയാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ ഭീഷണിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഹര്‍ത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത്. ഈ നിലപാട് കേരളം ചര്‍ച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയില്‍ ഉണ്ടായത്. മലയ്ക്കുപോകുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കേണ്ട ആവശ്യമില്ല, അവിടെ ചെന്നവര്‍ ദര്‍ശനം നടത്താനാവാതെ തിരിച്ചുപോയത് നിരാശാജനകമാണെന്നും സുധാകരന്‍ പറഞ്ഞു.

1

അതേസമയം ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസ് അടക്കമുള്ളവര്‍ തന്ത്രിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് കോടതി അലക്ഷ്യമാണെന്ന് ശങ്കര്‍ദാസ് പറഞ്ഞു. തന്ത്രിമാര്‍ സമരമുഖത്ത് എത്തുന്നത് അംഗീകരിക്കാനാവില്ല. ശബരിമലയിലെ സമരം ഭക്തരുടെ സമരമായി കാണാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സന്നിധാനത്ത് യുവതികള്‍ കയറിയാല്‍ നട അടച്ചിട്ട് നാട്ടിലേക്ക് പോകുമെന്നായിരുന്നു തന്ത്രി കണ്ഠര് രാജീവരുടെ ഭീഷണി. ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുള്ള വിവേകം പോലീസിനുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്ത്രിയുടെ നിലപാട് കാരണം കഴിഞ്ഞ ദിവസവും സ്ത്രീകള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.

സന്നിധാനത്ത് നാടകീയ രംഗങ്ങൾ, പ്രായം സംശയിച്ച് ഭക്തയായ ലതയെ തടഞ്ഞ് പ്രതിഷേധം, കണ്ണീരോടെ ദർശനംസന്നിധാനത്ത് നാടകീയ രംഗങ്ങൾ, പ്രായം സംശയിച്ച് ഭക്തയായ ലതയെ തടഞ്ഞ് പ്രതിഷേധം, കണ്ണീരോടെ ദർശനം

അവസരം ഇല്ലെന്ന് പറയുന്നതുകൊണ്ട് പാർവതി എന്താണ് ഉദ്ദേശിക്കുന്നത്? സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ്അവസരം ഇല്ലെന്ന് പറയുന്നതുകൊണ്ട് പാർവതി എന്താണ് ഉദ്ദേശിക്കുന്നത്? സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ്

English summary
g sudhakaran against thantri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X