Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ തണലിലല്ല പാര്‍ട്ടിയെന്ന് ജി സുധാകരന്‍

വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശവുമായി ജി സുധാകരന്‍ രംഗത്ത് . വിഎസിന്റെ തണലില്‍ അല്ല താന്‍ പാര്‍ട്ടിയിലെത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയത്. അങ്ങനെയാണ് താന്‍ എംഎല്‍എയും മന്ത്രിയുമായതെന്ന് സുധാകരന്‍ പറഞ്ഞു.

വി എസിനടുത്ത് ഏഷണിയും പരദൂഷണവും പറയാന്‍ താന്‍ പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പുന്നപ്രയിലെ സ്‌കൂളില്‍ ജി സുധാകരന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ വി.എസ്.അച്യുതാനന്ദന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് കെ.സി. വേണുഗോപാല്‍ എം.പിയാണ് ഇതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്

g-sudhakaran

ജി സുധാകരന്റെ നേതൃത്വത്തിലുള്ള പരിപാടിയില്‍ വിഎസ് പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് വിഎസിനെതിരെ ജി സുധാകരന്‍ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചത്. ആലപ്പുഴയിലെ വീട്ടില്‍ ഉണ്ടായിരുന്നിട്ടും വിഎസ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം.

വി.എസിനെ കണ്ടിട്ടല്ല ഞാന്‍ പാര്‍ട്ടിയിലേക്ക് വന്നത്. ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ വി.എസിന്റെ അനിഷ്ടമുണ്ടായി തിരഞ്ഞെടുപ്പില്‍ തോറ്റാലും എനിക്ക് യാതൊരു കുഴപ്പവുമില്ല. നേതാവിന്റെ ഇഷ്ടം തന്നെ നടക്കട്ടെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+