ജി സുധാകരൻ വൻ വിജയം..ചെന്നിത്തലയോ അതി സുന്ദരൻ...!! പരസ്പരം തള്ളി മറിച്ചിട്ട് നേതാക്കൾ....!!
ആലപ്പുഴ: വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ പരസ്പരം ചെളി വാരിയെറിയുന്നതും കുറ്റം പറയുന്നതും പുതിയ കാര്യമല്ല. എന്നാല്‍ പരസ്പരം പുകഴ്ത്തുന്നതില്‍ ചെറുതായിട്ടെങ്കിലും അത്ഭുതപ്പെടാന്‍ വകുപ്പുണ്ട്. സിപിഎം മന്ത്രി ജി സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് പരസ്പരം പുകഴ്ത്തി മാതൃകയായത്. സിബിസി വാര്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാര വിതരണച്ചടങ്ങിലാണ് ഇരുവരും പരസ്പരം സുഖിപ്പിച്ചത്. പുരസ്‌ക്കാര ജേതാവായിരുന്നു മന്ത്രിയെങ്കില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യ പ്രഭാഷകന്‍.

പൊതുമരാമത്ത് വകുപ്പിലെ അഴിമതികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ജി സുധാകരന്‍ വന്‍വിജയമാണെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. സുധാകരന്റെ മറ്റു കഴിവുകളേയും ചെന്നിത്തല എണ്ണിയെണ്ണിപ്പറഞ്ഞു. പിന്നാലെ സുധാകരനും ഒട്ടും മോശമാക്കിയില്ല. എപ്പോഴും പ്രസന്നവദനനായി സുന്ദരനാണ് ചെന്നിത്തലയെന്നായിരുന്നു സുധാകരന്റെ കവിവാക്യം. മാത്രമല്ല ആലപ്പുഴ ജില്ലയില്‍ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് തോറ്റപ്പോള്‍ ജയിച്ച ഏക വ്യക്തി ചെന്നിത്തലയാണെന്നും മന്ത്രി ഓര്‍ത്തു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് പുരസ്‌കാരം ജി സുധാകരന് സമ്മാനിച്ചത്.












Click it and Unblock the Notifications