ദിലീപ് ശരിയല്ലെന്ന് നേരത്തേ അറിയാം!! ചെയ്തത് ആണും പെണ്ണും കെട്ട കഥാപാത്രങ്ങള്‍!!
കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ ദിലീപിനെതിരേ സുധാകരന്‍
അടൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. അടൂരില്‍ നടന്ന കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് ദിലീപിനെതിരേ സുധാകരന്‍ ആഞ്ഞടിച്ചത്. ദിലീപിനെ മാത്രമല്ല മൂന്നാം ലിംഗക്കാരെക്കൂടി അപമാനിക്കുന്നതായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

താരരാജാവ് ശരിയല്ലെന്ന് തനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അറിയാമായിരുന്നുവെന്ന് സുധാകരന്‍ തുറന്നടിച്ചു. ഒരു കാലത്തും അയാളുടെ സിനിമകളെ ബഹുമാനിച്ചിട്ടില്ല. അയാള്‍ ഒരു നല്ല നടനല്ല. അയാളുടെ രീതികളും ശരിയല്ല. ആണും പെണ്ണും കെട്ട വേഷമാണ് കൂടുതലും ചെയ്തത്. ഇതൊക്കെ കണ്ട് കൈയടിച്ച ജനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കല്ലെറിയുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ ഭാഗത്തു നിന്നു വിവാദ പരാമര്‍ശുണ്ടാവുന്നത് ഇതാദ്യമല്ല. മുമ്പ് ലോക ബാങ്ക് ടീം ലീഡറായ ഡോ ബെര്‍നാര്‍ഡ് അരിട്വയെ നീഗ്രോയെന്ന് മന്ത്രി പരിഹസിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് സുധാകരന്‍ ഇതില്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications