സുരേഷ് ഗോപി കലാകാരനോ? കലാ ആഭാസന്‍; ജി സുധാകരന്‍
തിരുവനന്തപുരം: മന്നം സമാധിയില്‍ പോകാന്‍ സുരേഷ് ഗോപി മന്നത്തിന്റെ കൊച്ചുമകനാണോ എന്ന് ജി സുധാകരന്‍ എംഎല്‍എ. സുരേഷ് ഗോപിയെ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇറക്കിവിട്ടതിനെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു ജി സുധാകരന്‍.
സുരേഷ് ഗോപി രാവിലെ കമ്യൂണിസ്റ്റ്, ഉച്ചയ്ക്ക് കോണ്‍ഗ്രസ് വൈകിട്ട് ബിജെപി ആണെന്നും ജി സുധാകരന്‍. ആര് സീറ്റ് കൊടുത്താലും മത്സരിയ്ക്കുന്നയാളാണ് സുരേഷ് ഗോപിയെന്നും ജി സുധാകരന്‍ തുറന്നടിച്ചു. ഇത്തരക്കാര്‍ കലാകാരന്‍മാരല്ലെന്നും കലാആഭാസന്‍മാരാണെന്നും സുധാകരന്‍ പറഞ്ഞു.

പെരുന്നയില്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ട സുകുമാരന്‍ നായരുടെ നടപടിയെ വിമര്‍ശിച്ച് ചലച്ചിത്രമേഖലയില്‍ നിന്നുള്‍പ്പടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. അതേ സമയം തന്നെ സുരേഷ് ഗോപിയ്ക്കും കടുത്ത വിമര്‍ശനം ഏറ്റ് വാങ്ങേണ്ടി വന്നു. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കുന്ന ജി സുധാകരന്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ചത് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications