ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'
ഒരാഴ്ചയിലേറെ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താൻ സി.പി.എം വിട്ടുവെന്നും അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ച് മുൻ മന്ത്രി ജി. സുധാകരൻ. യു.ഡി.എഫിന്റെയോ കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ പിന്തുണ തേടില്ല. ഒരു പാർട്ടിയുമായും പിന്തുണ സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല. ആരും പിന്തുണ ഉറപ്പ് നൽകിയിട്ടില്ല. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ മെരിറ്റ് നോക്കി അപ്പോൾ പ്രതികരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാർട്ടി നേതൃത്വത്തിന് തലവേദന ഉണ്ടാക്കാതെ മാറി കൊടുക്കാനാണ് അംഗത്വം ഉപേക്ഷിച്ചത്. പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെ ചതിക്കുന്നുമില്ല. പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പിൽ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ നടത്തില്ല. അമ്പലപ്പുഴ മണ്ഡലം വിട്ട് ഒരിടത്തും പ്രസംഗിക്കാൻ പോകില്ലെന്നും മണ്ഡലം/പഞ്ചായത്ത് കൺവെൻഷനുകൾ നടത്തില്ലെന്നും താനായിട്ട് ഒരു ചുവരെഴുത്ത് പോലും തയാറാക്കല്ലെന്നും സുധാകരൻ പറഞ്ഞു.
'ആരും നിർബന്ധിച്ച് പാർട്ടിയിൽ വന്നയാളല്ല ഞാൻ. റോസാപ്പൂ വിരിച്ച പാതയിലൂടെ കടന്നുവന്നതുമല്ല. അടിയന്തരാവസ്ഥക്കാലത്തും അല്ലാതെയും ക്രൂരമർദനവും ഗുണ്ടായിസവും ഏറ്റുവാങ്ങിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരും. മുമ്പ് ചെയ്തതുപോലെ തന്നെ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി നിലനിൽക്കും.'- സുധാകരൻ വ്യക്തമാക്കി.

രാഷ്ട്രീയ ക്രിമിനലുകളെ കൂടെ കൊണ്ടുനടന്ന് തന്നെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമം നടന്നെന്ന് സുധാകരൻ ആരോപിച്ചു. ആയിരങ്ങൾക്ക് വിദ്യ പകർന്ന അച്ഛനെ വരെ ചീത്ത വിളിച്ചു. വ്യക്തിപരമായി ആക്ഷേപിച്ചല്ല, രാഷ്ട്രീയപരമായിട്ടാണ് നേരിടേണ്ടത്. വർഗ സമര സിദ്ധാന്തത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാർട്ടി ആയുധമാക്കേണ്ടത്. വ്യക്തിപരമായി ആക്രമിക്കലല്ല. ഇത് തുടർന്നാൽ പാർട്ടി നശിക്കുകയേ ഉള്ളൂ. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു നോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ. വായിച്ച് വലിച്ചെറിഞ്ഞാൽ നടക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ച സംബന്ധിച്ച് പാർട്ടി ആത്മപരിശോധന നടത്തണം. തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും വിമർശനങ്ങൾക്ക് കീഴടങ്ങില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എം.എൽ.എയും മന്ത്രിയുമായി, ഇനി എന്താ അയാൾക്ക് വേണ്ടതെന്നാണ് ചിലർ ചോദിക്കുന്നത്. അത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിൻ റഷ്യയിലെ ഭരണാധികാരിയായിരുന്നു. സ്റ്റാലിനും മാവോയും കാസ്ട്രോയും ദീർഘകാലം അധികാരത്തിലിരുന്നു. മരിക്കും വരെ എ.കെ.ജി ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. അവരോടൊന്നും ആരും താഴെയിറങ്ങാന്‍ പറഞ്ഞില്ല. തോമസ് ഐസക്കും ആരിഫും ഒക്കെ പല തവണ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ല. ഇത്ര അവഗണന നേരിട്ടുട്ടും ഇതുവരെ സംസ്ഥാന കമ്മിറ്റിക്ക് താൻ പരാതി കൊടുത്തിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
2021ലെ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തി എളമരം കരീം കള്ള റിപ്പോർട്ടാണ് നൽകിയതെന്നും സുധാകരൻ ആരോപിച്ചു. '25 പേജിൽ ഞാൻ കാര്യങ്ങൾ വിശദീകരിച്ച് നൽകിയതാണ്. അവർ അത് വായിച്ചുനോക്കി പോലുമില്ല. കരീമിന്റെ റിപ്പോര്‍ട്ടിൽ എന്റെ വാദങ്ങൾ ചേർത്തില്ല. സംസ്ഥാന കമ്മിറ്റിയിൽ, ആലപ്പുഴ ജില്ലയിലെ അംഗങ്ങൾ ഒഴികെയുള്ളവർ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവർ നിശബ്ദരായിരുന്നു. അവർക്ക് കാര്യങ്ങൾ അറിയാം. എന്തടിസ്ഥാനത്തിലാണ് കരീം റിപ്പോർട്ട് എഴുതിയത്. കള്ള റിപ്പോർട്ടല്ലേ അത്?'- സുധാകരൻ ചോദിച്ചു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം














Click it and Unblock the Notifications