ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന
സി.പി.എം വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരനുമായി സഹകരിക്കുന്നതിൽ കോൺഗ്രസിന് ആശയക്കുഴപ്പം വിട്ടൊഴിയുന്നില്ല. സുധാകരന്റെ നിലപാടുകൾ പൂർണമായി ഉൾക്കൊള്ളാനും അംഗീകരിക്കാനും കോൺഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. സിപിഎമ്മിന് എതിരെ മത്സരിക്കുമ്പോളും പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ലെന്ന നിലപാടെടുക്കുന്ന സുധാകരനെ പിന്തുണക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണം എന്നൊക്കെ പറയുന്ന ആളെ പിന്തുണച്ചാൽ പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്. ഇത്തരം നിലപാടുകൾ തിരുത്താൻ സുധാകരൻ തയാറായെങ്കിൽ മാത്രം പിന്തുണയെ കുറിച്ച് ആലോചിച്ചാൽ മതിയെന്ന കൃത്യമായ സന്ദേശമാണ് നേതൃത്വത്തിനെ ഈ വിഭാഗം അറിയിച്ചിരിക്കുന്നത്.
സിപിഐ വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പിന്തുണക്കുന്ന കാര്യത്തിലും കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ട്. കെ.സി. വേണുഗോപാൽ അടക്കമുള്ളവരുമായുള്ള ചർച്ചക്ക് മുകുന്ദൻ ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണ്. എന്നാൽ, മുകുന്ദനുമായി സഹകരിക്കുന്നതിലെ എതിർപ്പ് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, സീറ്റ് ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി അടക്കമുള്ളവർ ഉയർത്തുന്ന സമ്മർദ്ദം മുതൽ സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വരെ കോൺഗ്രസിന് തലവേദനയാകുകയാണ്. അടൂർ നിയമസഭാ സീറ്റിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചത് ജില്ലയിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കും. കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും അടൂർ നഗരസഭാ മുൻ ചെയർമാനുമാണ് ബാബു ദിവാകരൻ.
മുൻ ബ്ലോക്ക് പഞ്ചായത്തംഗവും കോന്നി സ്വദേശിയുമായ അഡ്വ. സി.വി. ശാന്തകുമാറിനെ അടൂരിൽ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയത്. കറുത്ത വസ്ത്രം ധരിച്ച് അടൂരിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബാബു ദിവാകരൻ പ്രതിഷേധവും നടത്തി. യോഗ്യതയുള്ള, മണ്ഡലത്തിൽ നിന്നുള്ളവരെ സ്ഥാനാർഥികളായി പരിഗണിക്കാൻ നേതൃത്വം തയ്യറാകുന്നില്ലെന്നാണ് ബാബു ദിവാകരന്റെ ആരോപണം.
സ്ഥാനാർഥിത്വം വേണമെന്ന ആവശ്യത്തോട് നേതൃത്വം അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളുകളെ ഈ മണ്ഡലത്തിലേക്ക് സ്ഥാനാർഥികളായി പരിഗണിക്കുന്നതുമാണ് അദ്ദേഹത്തിന്റെ പ്രതഷേധത്തിന് കാരണം. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ, ഡിസിസി ജനറൽ സെക്രട്ടറി എന്നീ ചുമതലകളും ബാബു ദിവാകരൻ വഹിച്ചിട്ടുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ രാജി പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. യുഡിഎഫിൽ കോൺഗ്രസ് നാലിടങ്ങളിലാണ് മത്സരിക്കുന്നത്. ഇവിടങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യവും രഹസ്യവുമായി അസ്വാരസ്യങ്ങൾ പുകയുന്നുണ്ട്. ജില്ലയിൽ ആറന്മുള, കോന്നി, അടൂർ അടക്കമുളള മണ്ഡലങ്ങളിൽ ചർച്ചകൾ തുടരുകയാണ്.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ചർച്ചകൾക്കായി ഡൽഹിയിലുണ്ട്. തിങ്കളാഴ്ചയാകും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് നീക്കം. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ സ്ഥിരമായി തോൽക്കുന്നവരെ ഒഴിവാക്കാനാണ് തീരുമാനം. സ്ക്രീനിങ് കമ്മിറ്റി ഈ മാനദണ്ഡം കർശനമാക്കുമെന്നാണ് വിവരം.
-
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ














Click it and Unblock the Notifications