ദേശാഭിമാനിക്കെതിരെ ജി സുധാകരന്‍
ആലപ്പുഴ: ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു വന്ന കണ്‍സ്യൂമര്‍ ഫെഡിനെ കുറിച്ചുള്ള വാര്‍ത്തയ്‌ക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ രംഗത്ത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എം എല്‍ എ രോക്ഷം പ്രകടിപ്പിച്ചത്.
കണ്‍സ്യൂമര്‍ ഫെഡ് വിജയഗാഥ തുടങ്ങിയത് താന്‍ സഹകരണ മന്ത്രിയായിരുന്നപ്പോഴാണെന്നും, ദേശാഭിമാനി ലേഖകന്‍ പറയുന്നതുപോലെ കഴിഞ്ഞ വര്‍ഷമല്ലെന്നും സുധാകരന്‍ പ്രതികരിച്ചു. ദുര്‍വ്യാഖ്യാനത്തിന് ഇടം നല്‍കുന്ന വിധം വാര്‍ത്ത നല്‍കിയത് ശരിയായില്ലെന്നും ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 11ന് 'കണ്‍സ്യൂമര്‍ ഫെഡിനെ നോക്കുകുത്തിയാക്കി' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ജി സുധാകര ചൊടിപ്പിക്കും വിധം പരമാര്‍ശമുണ്ടായത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ് വിപണികള്‍ ഇപ്രവാശ്യം ഇല്ലാത്തതിനെ പറ്റിയുള്ള വാര്‍ത്തയില്‍ സ്ഥാപനം ലാഭത്തിലായത് കഴിഞ്ഞ വര്‍ഷമാണെന്ന പരമാര്‍ശമുണ്ടായിരുന്നു. ഇതിനെതിരെയാണ് സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റ്.
അതേ സമയം, ദേശാഭിമാനിയിലെ പരമാര്‍ശം പരിശോധിക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇപി ജയരാജന്‍ വ്യക്തമാക്കി. വാര്‍ത്തയിലെ വാസ്തവവിരുദ്ധമായ പരമാര്‍ശം പരിശോധിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചതില്‍ തെറ്റില്ലെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications