ഇരട്ടച്ചങ്കന്റെ ഇച്ഛാശക്തിക്ക് നമോവാകം, ഇത് സത്യത്തിന്റെ വിജയമെന്ന് ജി സുധാകരന്‍
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് ജി സുധാകരന്‍.
തിരുവനന്തപുരം : കേരളം ഒന്നടങ്കം ഉറ്റുനോക്കിയിരുന്ന സുപ്രധാനമായ ലാവലിന്‍ കേസിലെ വിധി പിണറായി വിജയന് അനുകൂലമായതില്‍ ആശ്വാസമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് സുധാകരന്‍ പ്രതികരിച്ചു. സത്യം ജയിച്ചു, ധര്‍മം ജയിച്ചു, നീതി ജയിച്ചു മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിക്ക് മലയാളികള്‍ നമോവാകം അര്‍പ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു കുറ്റവും ചെയ്യാത്ത നാടിന് വെളിച്ചമെത്തിക്കാന്‍ ശ്രമിച്ച വൈദ്യുതി മന്ത്രിയെ രാഷ്ട്രീയ ശത്രുക്കള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ലാവലിന്‍ കേസിലൂടെ. വൈദ്യുതി മന്ത്രിയെ ബോധപൂര്‍വ്വം വേട്ടയാടാനും തകര്‍ക്കാനും ശ്രമിച്ചതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് അന്ന് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്ന് ജി സുധാകരന്‍ വ്യക്തമാക്കി . അതുപോലെ നേരിട്ടതിലൂടെ സത്യം ജയിച്ചുവെവന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ എല്ലാ കാലത്തും വേട്ടയാടിയിരുന്ന ലാവലിന്‍ കേസില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു. കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയപരമായി പിണറായിയെ ഇല്ലാതാക്കാനുള്ള നീക്കം ഇതോടെ തകര്‍ന്നുവെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications