അഭിനയമൊക്കെ എന്ത് !! ഒറ്റ ടേക്കില്‍ ഓകെ..നടനായി മന്ത്രി ജി സുധാകരന്‍ !!
സ്വന്തം കവിതയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് മന്ത്രി നടനായി മാറിയത്.
ആലപ്പുഴ : മന്ത്രി ജി സുധാകരനെ ആദ്യമായി അഭിനയിപ്പിക്കുന്നതില്‍ സംവിധായകന് ആശങ്കയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആശങ്ക അസ്ഥനാത്തായിരുന്നുവെന്ന് മന്ത്രി തെളിയിച്ചു. പാരീത് പണ്ടാരിയിലൂടെ സംവിധായകനായി മാറിയ ഗഫൂര്‍ വൈ ഇല്യാസാണ് മന്ത്രിയെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചത്.
ആദ്യ ഷോട്ടില്‍ തന്നെ സംവിധായകനെക്കൊണ്ട് ഓകെ പറയിച്ച് തന്നിലെ അഭിനേതാവിനെ മന്ത്രി പുറത്തെടുത്തു. കുട്ടനാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. രാവിലെ ആരംഭിച്ച ഷൂട്ടിങ്ങ് മൂന്നു മണിക്കൂറിനകം തന്നെ പൂര്‍ത്തിയാക്കി.

ആദ്യടേക്കില്‍ത്തന്നെ ഓകെയായി
സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ സംവിധായകന്റെ ശബ്ദമുയര്‍ന്നപ്പോള്‍ അകത്തെ മുറിയില്‍ നിന്നും വെളുത്ത ബനിയനും നീലക്കണ്ണി മുണ്ടുമുടുത്ത് മന്ത്രി സുധാകരന്‍ കസേരയില്‍ വന്ന് എഴുതാന്‍ തുടങ്ങി. ആദ്യ ടേക്കില്‍ത്തന്നെ ഓകെ ആയ രംഗം ഇങ്ങനെയായിരുന്നു.

സ്വന്തം കവിതയിലെ നായകന്‍
താന്‍ സ്വന്തമായെഴുതിയ കവിതയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് മന്ത്രി അഭിനേതാവായി മാറിയത്. തുടക്കക്കാരന്റെ പതര്‍ച്ചകളൊന്നുമില്ലാതെ തന്‍മയത്തത്തോടെ തന്നെയാണ് അദ്ദേഹം ഓരോ രംഗവും പൂര്‍ത്തിയാക്കിയത്.

കുട്ടനാട്ടുകാരനായി വേഷമിടുന്നു
കുട്ടനാട്ടിലെ തനി നാട്ടിന്‍പുറത്തുകാരനായാണ് സുധാകരന്‍ വേഷമിട്ടത്. മഴവെള്ളമൂത്തിനാല്‍ ഹരിതാഭയൂട്ടുന്ന അമൃതംഘനി കൂട്ടനാടേ എന്നു തുടങ്ങുന്ന കവിതയുടെദൃശ്യാവിഷ്‌കാരമാണ് നടത്തിയത്.

സംവിധായകനായി ഗഫൂര്‍ ഇല്യാസ്
പരീത് പണ്ടാരിയിലൂടെ സംവിധായകനായി മാറിയ ഗഫൂര്‍ ഇല്ല്യാസാണ് മന്ത്രിയുടെ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. മേരാനാം ഗുണ്ട എന്ന സിനിമയുടെ തയ്യാറെടുപ്പിലാണ് സംവിധായകന്‍.

കവിത ആലപിച്ചത്
കാസര്‍കോഡ് സ്വദേശിയായ ബാബുപ്രസാദിന്റെ സംഗീതത്തില്‍ രാജേഷ് കൊച്ചുവീട്ടിലാണ് കവിത ആലപിച്ചിരിക്കുന്നത്. ചെണ്ട മീഡിയയാണ് സാങ്കേതിക സഹായം നല്‍കിയിട്ടുള്ളത്.

ഔദ്യോഗിക തിരക്കുകളെ ബാധിക്കാതെ ചിത്രീകരണം
രാവിലെ ആറു മുതല്‍ പത്തു വരെയുള്ള സമയത്തായിരുന്നു ചിത്രീകരണം നടത്തിയത്. കുട്ടനാട്ടിലെ കൈനകരിയിലാണ് കവിതയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്.


Click it and Unblock the Notifications