കെഎം ഷാജിയുടെ അസാധുവാക്കൽ; കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാർക്കും തന്ത്രിമാർക്കും ഇതൊരു പാഠം
തിരുവനന്തപുരം: കെഎം ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്ത ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി. ഷാജിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച് ജസ്റ്റിസ് പിഡി രാജന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. അപ്പീലിനു പോകാനുള്ള സാവകാശം അനുവദിച്ചാണ് കോടതി നടപടി. ഒരുമാസത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെഎം ഷാജി ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പീല്‍ പോകാനായി രണ്ടാഴ്ചത്തേക്കു മാത്രം വിധി സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. ഷാജി വിഷയം ശബരിമലയിൽ ഇപ്പോൾ നടക്കുന്ന വിഷയവുമായി കൂട്ടികെട്ടിയിരിക്കുകയാണ് മന്ത്രി ജി സുധാകരൻ.

ഹൈക്കോടതി വിധി പാഠമാകണം
വർഗ്ഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവർ ആരായാലും അവർക്ക് ഹൈക്കോടതി വിധി ഒരു പാഠമാകണം. ഒരു താക്കീതും ഗുണപാഠവുമാണിത്. ബി.ജെ.പി പ്രസിഡന്‍റ് ശ്രീധരന്‍പിള്ളയ്ക്കും ഇതൊരു പാഠമാകണം. എല്ലാ വർഗ്ഗീയ വാദികള്‍ക്കും ഈ വിധി ഒരു പാഠമാകും. ചാതുർവർണ്ണ്യത്തില്‍ അഭിരമിക്കുന്ന അഭിനവ തന്ത്രിമാർക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാർക്കും ഇതൊക്കെ പാഠമായാല്‍ കൊള്ളാം. ശബരിമലയുടെ പേരില്‍ പതിനെട്ടാം പടിയില്‍ കയറി നിന്ന് പ്രസംഗിക്കുന്നവർക്ക് കേരള ചരിത്രത്തില്‍ എവിടെയാണ് സ്ഥാനം നല്‍കേണ്ടതെന്ന് സ്വതന്ത്രമായി ചിന്തിക്കേണ്ട സമയമാണിതെന്ന് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ആദർശ്ശം ഞങ്ങള്‍ കൈവിടില്ല
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് പോലെ വോട്ടും, സീറ്റും നോക്കിയല്ല ഒരു പുരോഗമനവാദി നയങ്ങള്‍ പ്രഖ്യാപിക്കുന്നതും, തീരുമാനം എടുക്കുന്നതും. സ. കോടിയേരി പ്രഖ്യാപിച്ചത് പോലെ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ആദർശ്ശം ഞങ്ങള്‍ കൈവിടില്ല. മാതൃഭൂമിയിലെ ഉണ്ണിബാലകൃഷ്ണനുമായ അഭിമുഖത്തില്‍ ഈ പ്രശ്നം ഞാന്‍ ശക്തമായി ഉന്നയിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടക്കുകയും ബി.ജെ.പിയെ പോലെ ചിന്തിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. ഞങ്ങള്‍ മാനവികതയുടെ കൂടെയാണ്. വിശ്വാസികളുടെ കൂടെയാണ്, സ്ത്രീകളുടെ കൂടെയാണ്. ഞങ്ങളെ ഇതിന്‍റെ പേരില്‍ കേരളത്തിലെ ഒരു പഞ്ചായത്ത് സീറ്റില്‍ പോലും തോല്‍പ്പിക്കാന്‍ സാധ്യമല്ല. പിന്നെയല്ലേ നിയമസഭയെന്ന് അദ്ദേഹം പരിഹസിച്ചു.

സർക്കാരിന്‍റെ പിന്തുണ വർദ്ധിക്കും
നിയമസഭയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി സർക്കാരിന്‍റെ പിന്തുണ വർദ്ധിക്കും. ഇടതുപക്ഷ മുന്നണി കൂടുതല്‍ ശക്തിപ്പെടും. ഭീരുക്കള്‍ ആകാന്‍ എളുപ്പമാണ്. ധൈര്യമുള്ളവരാകാന്‍ കുറച്ച് പ്രയാസമാണ്. പക്ഷെ ധൈര്യമുള്ളവർക്ക് അത് ഒട്ടും പ്രയാസകരവുമല്ല. അതാണ് ലോക ചരിത്രം. അഴീക്കോട് തെരഞ്ഞെടുപ്പ് വിധിയില്‍ വർഗ്ഗീയത വെച്ച് രാഷ്ട്രീയം കളിക്കുന്ന എല്ലാവരും ഞെട്ടുക തന്നെ ചെയ്യും. ഇന്ത്യന്‍ നീതിന്യായ കോടതിക്ക് ഭരണഘടന പ്രകാരം വിധി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ജി സുധാകരൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എല്ലാ വൃത്തികെട്ട കളികളും അറിയുന്ന ആൾ
അതേസമയം എല്ലാ വൃത്തികെട്ട കളികളും അറിയുന്ന ആളായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയെന്ന് കെഎം ഷാജി കുറ്റപ്പെടുത്തി. മാന്യനല്ലാത്ത സ്ഥാനാര്‍ഥിയോട് മത്സരിച്ചു എന്ന ഒറ്റ അബദ്ധമേ പറ്റിയിട്ടുള്ളൂ എന്നും അഴിമതി കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഒരാളാണ് നോട്ടീസ് പിടിച്ചെടുത്തതെന്നും കെ എം ഷാജി പറഞ്ഞു. ഇത് കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് അഴീക്കോട് മണ്ഡലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന് ലഘുലേഖ വിതരണം ചെയ്തെന്ന് പരാതിയില്‍ നികേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു കെ.എം ഷാജിയെ കോടതി അയോഗ്യനാക്കി പ്രഖ്യാപിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications