Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല, നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും കളിയാക്കാൻ ശ്രമിക്കുന്നു'; ജി സുധാകരൻ

'ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല, നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും കളിയാക്കാന് ശ്രമിക്കുന്നു'; ജി സുധാകരൻ

ആലപ്പുഴ: ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇവർ കേരളത്തിൽ കൂടിവരികയാണെന്നും സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഹിന്ദു പുരോഹിതർ കല്ല്യാണത്തിനും മറ്റു പൊതു ചടങ്ങുകൾക്കും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണം എന്ന് താൻ പറഞ്ഞത് ചിലർ വിവാദമാക്കി. ക്രിസ്ത്യൻ, മുസ്ലീം പുരോഹിതർ പാദം പോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു..

g sudhakaran new

ശബരിമലയിൽ 50 വയസ്സു കഴിഞ്ഞ സ്ത്രീകളെ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു. ലോകത്ത് ജ്ഞാനവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം ജ്യോതിഷത്തിനും പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ട് പോകണമെന്നും ജി സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

കമ്മ്യൂണിസ്റ്റുകളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാവാതെ കുറേപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്.

ഫോൺ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനമെന്നും ജി. സുധാകരൻ വിമർശിച്ചു. ഇവിടെയിപ്പോൾ കോൺഗ്രസിനേയും കമ്മ്യൂണിസ്റ്റുകളേയും തിരിച്ചറിയാൻ കഴിയാതെയായി എന്നും സുധാകരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+