കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നത് കേട്ടിരുന്നെങ്കിൽ മാണി മുഖ്യമന്ത്രിയാകുമായിരുന്നു!!! മാണിക്കുള്ള ഓഫർ മുഖ്യമന്ത്രി പദം?

എൽഡിഎഫ് അന്ന് പറഞ്ഞത് കേട്ടിരുന്നെങ്കിൽ മാണി ഇന്ന് സ്വപ്നം കാണാൻ പറ്റാത്ത പദവിയിൽ എത്തുമായിരുന്നുവെന്നും സുധാകരൻ പറയുന്നു. ഇടക്കാലത്തേക്കാണെങ്കിൽ പോലും സ്വപ്നം കാണാൻ പറ്റാത്ത പദവിയാണെന്നും സുധാകരൻ.

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ: കെഎം മാണിയെ മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തൽ. മന്ത്രി ജി സുധാകരനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ തീരുമാനമെന്നും സുധാകരൻ പറയുന്നു. നെടുങ്കണ്ടത്തിന് സമീപം കല്ലാർ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുധാകരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

മാണി എൽഡിഎഫിലേക്ക് വരുന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെയാണ് സുധാകരന്റെ വെളിപ്പെടുത്തലും. യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ മാണി പ്രാദേശിക സഖ്യങ്ങളുണ്ടാക്കി മുന്നണിയോട് അടുക്കാൻ ശ്രമിക്കുന്നുണ്ട്. അതേസമയം ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പിന്നീട് വ്യക്തമാക്കി.

മുഖ്യമന്ത്രിയാക്കുമായിരുന്നു

മുഖ്യമന്ത്രിയാക്കുമായിരുന്നു

മാണിയെ എൽഡിഎഫ് മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചിരുന്നതായാണ് ജി സുധാകരൻ പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പാണ് ഇത്തരമൊരു വാഗ്ദാനം നൽകിയതെന്നും സുധാകരൻ പറയുന്നു.

 സ്വപ്നം കാണാനാകാത്ത പദവി

സ്വപ്നം കാണാനാകാത്ത പദവി

എൽഡിഎഫ് അന്ന് പറഞ്ഞത് കേട്ടിരുന്നെങ്കിൽ മാണി ഇന്ന് സ്വപ്നം കാണാൻ പറ്റാത്ത പദവിയിൽ എത്തുമായിരുന്നുവെന്നും സുധാകരൻ പറയുന്നു. ഇടക്കാലത്തേക്കാണെങ്കിൽ പോലും സ്വപ്നം കാണാൻ പറ്റാത്ത പദവിയാണെന്നുിം സുധാകരൻ പറയുന്നു.

 നിയമ സഭയിൽ പാടിയത്

നിയമ സഭയിൽ പാടിയത്

2012ൽ നിയമസഭയിൽ ബന്ധുരക്കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണെന്ന് താൻ പാടിയിരുന്നതായി സുധാകരൻ പറയുന്നു. അന്ന് മാണിയത് കേട്ടിരുന്നെങ്കിൽ ഇപ്പോഴുള്ള ദുഃഖങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും സുധാകരൻ പറയുന്നു.

എൽഡിഎഫിലേക്ക് വരാൻ ക്ഷണിച്ചിട്ടില്ല

എൽഡിഎഫിലേക്ക് വരാൻ ക്ഷണിച്ചിട്ടില്ല

മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന കാര്യത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൂടെ വരാൻ മാണിയെ ക്ഷണിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

മാണിക്ക് പ്രശംസ

മാണിക്ക് പ്രശംസ

പ്രസംഗത്തിനിടെ മാണിയെ പ്രശംസിച്ചും സുധാകരൻ സംസാരിച്ചു. മാണി വളരെ കഴിവുളള വ്യക്തിയാണെന്നാണ് സുധാകരൻ പറയുന്നത്. എല്ലാവർക്കും മാണിയോട് ബഹുമാനമാണെന്നും സുധാകരൻ പറയുന്നു.

കേന്ദ്ര സർക്കാരിന് പ്രശംസ

കേന്ദ്ര സർക്കാരിന് പ്രശംസ

വികസനത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ സുധാകരൻ പ്രശംസിച്ചു. വികസനത്തിൽ കേന്ദ്രം രാഷ്ട്രീയം കലർത്തുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് കത്തുകൾ അയച്ചാൽ പോലും മറുപ ടി ലഭിച്ചിരുന്നില്ലെന്ന് സുധാകരൻ പറയുന്നു.

 മാധ്യമങ്ങൾക്ക് വിമർശനം

മാധ്യമങ്ങൾക്ക് വിമർശനം

മാധ്യമങ്ങളെ വിമർശിക്കാനും സുധാകരൻ മറന്നില്ല. സർക്കാരിനെതിരെ മാധ്യമങ്ങൾ സംഘടിത നീക്കം നടത്തുകയാണെന്ന് സുധാകരൻ ആരോപിക്കുന്നു.

പറഞ്ഞത് തള്ളി

പറഞ്ഞത് തള്ളി

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്ന കാര്യം സുധാകരൻ പറഞ്ഞതിനു പിന്നാലെ മാധ്യമങ്ങൾ സംഭവം വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് സുധാകരനും രംഗത്തെത്തി.

 മാണി എൽഡിഎഫിലേക്ക്

മാണി എൽഡിഎഫിലേക്ക്

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മാണി എൽഡിഎഫിലേക്ക് വരുന്നതു സംബന്ധിച്ച വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ വാർത്തകൾ മാണി തള്ളിയിരുന്നു. യുഡിഎഫുമായി പിരിഞ്ഞ ശേഷം അടുത്തിടെ പ്രാദേശിക തലത്തിൽ മാണി എൽഡിഎഫുമായി സഖ്യമുണ്ടാക്കിയിരുന്നു.

 എതിർപ്പുമായി സിപിഐ

എതിർപ്പുമായി സിപിഐ

തുടക്കത്തിൽ തന്നെ മാണി എൽഡിഎഫിലേക്ക് എത്തുന്നതിനെ സിപിഐ എതിർത്തിരുന്നു. പ്രാദേശിക തലത്തിൽ മാണിയുമായി സിപിഎം സഖ്യമുണ്ടാക്കുന്നതിനെയും സിപിഐ എതിർത്തിരുന്നു.

 കൂടുതൽ വായിക്കാൻ

കൂടുതൽ വായിക്കാൻ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

ബാഹുബലിക്ക് ശേഷം പ്രഭാസ് ദുരന്തമാകുന്നുവോ ? അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് വിനയാവും!!! കൂടുതൽ വായിക്കാൻ

English summary
g sudhakaran says ldf ready to appoint km mani as chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X