കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍; പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല

Google Oneindia Malayalam News

ആലപ്പുഴ: തനിക്കെതിരെ പോലീസില്‍ നല്‍കിയ പരാതിയ്‌ക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മന്ത്രി പറയുന്നത്. ജി സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതിക്കാരി.

ജി സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതും വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വഴിവയ്ക്കുന്ന തരത്തിലുള്ളതും ആയ പരാമര്‍ശങ്ങള്‍ ഉണ്ട് എന്നാണ് അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

G Sudhakaran

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞ പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര പെട്ടെന്ന് വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് സുധാകരന്‍ പറയുന്നത്. താന്‍ എന്താണ് പറഞ്ഞതെന്ന് ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജി സുധാകരനെതിരെ പരാതി നല്‍കിയിരിക്കുന്നത് അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാംഫ് അംഗത്തിന്റെ ഭാര്യയാണ്. ഇവര്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയാണ്. ഇവരെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ഒഴിവാക്കിയത് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് തന്നെ സുധാകരന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു .

ആലപ്പുഴ ജില്ലയില്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയ പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് ഈ പരാതിയും എന്നാണ് വിലയിരുത്തപ്പെടുന്നത് . രണ്ട് ടേം നിബന്ധനയെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു .

ഇതിന് മറുപടി നല്‍കാന്‍ ആയിരുന്നു അദ്ദേഹം ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ചത് . ആ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു, തനിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആണെന്ന ആരോപണവും അന്നായിരുന്നു അദ്ദേഹം ഉന്നയിച്ചത് . സുധാകരന് എതിരെ ഉള്ള പരാതിയും അദ്ദേഹം അതിനോട് പ്രതികരിച്ചതും എല്ലാം വരും ദിവസങ്ങളിൽ സിപിഎം രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ് .

ആലപ്പുഴ ജില്ലയിലെ രണ്ട് മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും രണ്ട് ടേം മാനദണ്ഡത്തിന്റെ പേരിൽ ഇത്തവണ സീറ്റ് നിഷേധിച്ചത് പാർട്ടിയ്ക്കുള്ളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . കഴിഞ്ഞ തവണ ഉണ്ടാക്കിയ നേട്ടം ആലപ്പുഴ ജില്ലയിൽ ഇത്തവണ സിപിഎമ്മിന് ഉണ്ടാക്കാൻ ആവില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam

ജി സുധാകരനെതിരെ പരാതി; മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതിക്കാരിജി സുധാകരനെതിരെ പരാതി; മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതിക്കാരി

ജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകുംജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകും

English summary
G Sudhakaran says that the police complaint against him is part of political criminalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X