ജി സുധാകരന് സുന്നത്ത് നടത്തി ഇസ്ലാം ആകണം; അല്ലെങ്കില്‍ പാകിസ്താനില്‍ പോകണം: ബി ഗോപാലകൃഷ്ണന്
തിരുവനന്തപുരം: മന്ത്രി ജി സുധാകരനെതിരെ അധിക്ഷേപവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. ഹിന്ദുമതം അനാകർഷകമെന്നും, കരുണയും സ്നേഹവും ഇസ്ലാം മതത്തിൽ മാത്രമാണന്നും പ്രഖ്യാപിച്ച മന്ത്രി സുധാകരൻ ഒന്നുകിൽ ഇസ്ലാം ആകണം, അല്ലെങ്കിൽ മന്ത്രി സ്ഥാനം രാജിവെച്ച് പാക്കിസ്ഥാനിലേക്ക് വണ്ടി കയറണണമെന്നും ബി ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മന്ത്രി നടത്തിയ പരാമര്ശങ്ങളുടേത് എന്ന പേരിലായിരുന്നു ബി ഗോപാലകൃഷ്ണന്റെ വിമര്‍ശനം. ജി.സുധാകരൻ എന്ന് പറയുന്നതിനേക്കാൾ ഇയാൾക്ക് യോഗ്യത കിട്ടുക തൊപ്പിയിട്ട സുധാകരൻ എന്ന് പറയുന്നതായിരിക്കുമെന്നും ബി ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മന്ത്രി സുധാകരൻ മതം മാറണം
മന്ത്രി സുധാകരൻ സുന്നത്ത് നടത്തി മതം മാറണം,,, അല്ലെങ്കിൽ പാക്കിസ്ഥാനിലേക്ക് കുടി മാറണം ,,,,ഹിന്ദുമതം ആനാകർഷകമെന്നും, കരുണയും സ്നേഹവും ഇസ്ലാം മതത്തിൽ മാത്രമാണന്നും പ്രഖ്യാപിച്ച മന്ത്രി സുധാകരൻ ഒന്നുകിൽ ഇസ്ലാം ആകണം, അല്ലെങ്കിൽ മന്ത്രി സ്ഥാനം രാജിവെച്ച് പാക്കിസ്ഥാനിലേക്ക് വണ്ടി കയറണം: ഇന്ത്യൻ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രഖ്യാപനം ഭരണഘടന വിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിക്കലും അവമതിക്കലുമാണ്.

സുധാകരന് ധൈര്യമുണ്ടൊ?
ജി.സുധാകരൻ എന്ന് പറയുന്നതിനേക്കാൾ ഇയാൾക്ക് യോഗ്യത കിട്ടുക തൊപ്പിയിട്ട സുധാകരൻ എന്ന് പറയുന്നതായിരിക്കും. സുധാകരന് ഹിന്ദു മതത്തെ തെറി വിളിക്കാനുള്ള സ്വാതന്ത്യം ഹിന്ദുമതം നൽകുന്നുണ്ട് പക്ഷെ ഒരു വാക്ക് മറ്റ് ഏതെങ്കിലും മതത്തെ കുറിച്ച് മോശമായി പറയാൻ സുധാകരന് ധൈര്യമുണ്ടൊ? പറഞ്ഞാൽ സുധാകരൻ്റെ കൈവെട്ടും അല്ലെങ്കിൽ മീശ പറിക്കും. ഇവരെയാണ് സമാധാനത്തിൻ്റേയും ശാന്തിയുടേയും ഉസ്താദുക്കൾ എന്ന് സുധാകരൻ ഉദ്ഘോഷിക്കുന്നത്.

ഹിന്ദു മതത്തിൻ്റെ പേരിൽ
അതിന് വിരോധമില്ല സുധാകരന് സ്വാതന്ത്യമുണ്ട്. അതിന് മുമ്പ് മക്കളുടെയും മരുമക്കളുടേയും പേരിൽ സുധാകരൻ ഹിന്ദു മതത്തിൻ്റെ പേരിൽ മേടിച്ച സൗജന്യം ത്യജിക്കാൻ തയ്യാറാകണം.2035 ആകുമ്പോഴേക്കും ലോകത്തും പ്രത്യേകിച്ച് കേരളത്തിലും മുസ്ലിം ഭുരിപക്ഷവും ഹിന്ദുക്കൾ ന്യൂന പക്ഷവുമാകുമെന്ന സന്തോഷത്തിലാണ് സുധാകരൻ. 2035 വരെ ഭൂരിപക്ഷമാകാൻ സുധാകരൻ കാത്തിരിക്കേണ്ടതില്ല.

ഇസ്ലാം രാജ്യങ്ങളിലേക്ക്
അതിന് മുൻപ് ഭുരിപക്ഷമുള്ള പാക്കിസ്ഥാനിലൊ മറ്റ് ഇസ്ലാം രാജ്യങ്ങളിലേക്കൊ സുധാകരൻ കുടിയേറുന്നതാണ് നല്ലത് മുടിയനായ പുത്രൻ എന്ന് കേട്ടിട്ടുണ്ട്. മുടിയനായ ഹിന്ദു മന്ത്രി എന്നത് സുധാകരന് മാത്രം ചേരുന്നതാണ്, സുധാകരന് കവിത വശമുള്ളത് കൊണ്ട് സുന്നത്ത് കഴിഞ്ഞ് തൊപ്പി ഇട്ടാൽ കൂടുതൽ ഗുണം ഇസ്ലാം മതത്തിനെങ്കിലും കിട്ടും.

കമ്മ്യൂണിസ്റ്റ് രാജ്യം
ഇത്രയേറെ ശാന്തിയും സമാധാനവും കരുണയും പ്രദാനം ചെയ്യുന്ന ഇസ്ലാം മതത്തെ പറ്റുമെങ്കിൽ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ ഒന്ന് പഠിപ്പിച്ചിരുന്നങ്കിൽ ടിയാൻമെൻ സ്ക്വയർഇനി ഉണ്ടാവില്ലന്ന് ലോകത്തിന് ആശ്വസിക്കാമായിരുന്നു ,അതു കൊണ്ട് പ്രിയ സഖാവെ ഒരു അപേക്ഷ,'ഈ കരുണയില്ലാത്ത ഹിന്ദുമതത്തിൽ നിന്ന് നിങ്ങൾ ഒന്ന് പോയി തരുമൊ? കരുണ ഇല്ലാത്ത ഹിന്ദുമതം ഇങ്ങനെ നിലനിൽക്കാൻ താങ്കളെ പോലുള്ളവർ മതം മാറി കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു.