കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥരെ മാറ്റി അവിടെ ആണ്‍പിള്ളേരെ ഇരുത്തും, ഓര്‍ത്തോ; വീണ്ടും ജി സുധാകരന്‍ റോക്‌സ്‌

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പറഞ്ഞ പണി ചെയ്താല്‍ മതിയെന്നും ഏല്‍പ്പിക്കാത്ത പണി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ബത്തേരി: വീണ്ടും സുധാകരന്‍ റോക്‌സ്. ഫയല്‍ തടഞ്ഞുവെച്ച ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ജി സുധാകരന്റെ ഭീഷണി. ഫയല്‍ തടഞ്ഞുവെക്കുന്ന ഉദ്യാഗസ്ഥരെ മാറ്റി അവിടെ ആണ്‍പിള്ളേരെ ഇരുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ ജോലിക്കാരായി നിയമിക്കുന്നതും ശമ്പളം നല്‍കുന്നതും സര്‍ക്കാരാണെന്ന് ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആവരണങ്ങള്‍ ധരിക്കരുതെന്നും, അങ്ങിനെയുള്ളവരുടെ ആവരണമാണ് ആദ്യം കീറുകയെന്നും അദ്ദേഹം പറഞ്ഞു.

G Sudhakaran

സെക്രട്ടേറിയറ്റിലെ ഓരോ തട്ടിലുമുള്ള ഉദ്യോഗസ്ഥരുടെ കയ്യില്‍ ഫയല്‍ കിട്ടിയാല്‍ ഒരു വരയാണ്. അവസാനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒരു വര വരയ്ക്കും. ആരും
ഒരു അഭിപ്രായവും എഴുതില്ല. ഇതാണ് ഭൂരിപക്ഷം ജീവനക്കാരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പറഞ്ഞ പണി ചെയ്താല്‍ മതിയെന്നും ഏല്‍പ്പിക്കാത്ത പണി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെയും ചട്ടങ്ങളെയും മാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

English summary
G Sudhakaran threatens secretariat officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X