Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി സുധാകരന്റെ ഭാര്യ സര്‍വകലാശാല പദവി ഒഴിഞ്ഞു..... നിയമന വിവാദത്തില്‍ സിപിഎമ്മിന് തിരിച്ചടി

തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചു. നിയമനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ രാജി പ്രഖ്യാപിച്ചത്. കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലി നവപ്രഭ രാജിവെച്ചത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഭര്‍ത്താവിന് ഇത് വലിയ കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നും ജൂബിലി നവപ്രഭ പറഞ്ഞു. അതേസമയം ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.

1

കേരള സര്‍വകലാശാലയില്‍ തനിക്കെതിരെ ഒരു കൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്രപരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. മന്ത്രി സുധാകരന് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. തനിക്കൊപ്പം നിരവധി പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തനിക്ക് വേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തിക എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മതിയായ യോഗ്യത ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് ഈ സ്ഥാനം ലഭിച്ചത്. കോളേജ് അധ്യാപികയായി വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു ഈ തസ്തികയ്ക്ക് നിയമനം ലഭിച്ചത്. ഇത് വന്‍ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+