മോഹന്‍ലാലിനോട് ആരാധന മാത്രം, അദ്ദേഹം മഹാനായ നടന്‍...പക്ഷേ പുലിയുമായി ഫൈറ്റ് ചെയ്യാനാകില്ല...
പുലിയുമായി അദ്ദേഹത്തിന് ഫൈറ്റ് ചെയ്യാനാവില്ല, ഇനി ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാല്‍ എതിര്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ: പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍. പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ലെന്ന് സുധാകരന്‍ പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയും സംഭവം ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഇതോടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. മോഹന്‍ലാലിനോട് ആരാധന മാത്രമേയുള്ളുവെന്നും, കേരളം കണ്ട പ്രഗല്‍ഭരായ നടന്മാരിലൊരാളാണ് അദ്ദേഹമെന്നും ജി സുധാകരന്‍ പറഞ്ഞു. തന്റെ കവിതയ്ക്ക് അവതാരിക എഴുതിയ മഹാനാണ് അദ്ദേഹം, എല്ലാവരെയും അങ്ങനെ മഹാനെന്ന് വിളിക്കാനാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. പുലിമുരുകന്‍ കണ്ടിട്ട് താനും ഭാര്യയും ആവേശം കൊണ്ടു, പക്ഷേ പുലിയുമായി അദ്ദേഹത്തിന് ഫൈറ്റ് ചെയ്യാനാവില്ല, ഇനി ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാല്‍ എതിര്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാം സാങ്കേതിക സംവിധാനം...
പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടു പോലുമില്ലെന്നും, പുലിയുമായുള്ള സംഘട്ടന രംഗങ്ങള്‍ സാങ്കേതിക സംവിധാനം ഉപയോഗിച്ച് ചെയ്തതാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ വാര്‍ത്തയാകുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിയുടെ അഭിപ്രായത്തെ ആസ്പദമാക്കി ഒട്ടേറെ ട്രോളുകളാണ് പ്രചരിച്ചത്.

കവിതയ്ക്ക് അവതാരിക എഴുതി...
സംഭവം വിവാദമായതോടെയാണ് മന്ത്രി വിശദീകരണം നല്‍കിയത്. മോഹന്‍ലാല്‍ പ്രഗല്‍ഭനായ നടനാണെന്നും, തന്റെ കവിതയ്ക്ക് അവതാരിക എഴുതിയ മോഹന്‍ലാല്‍ മഹാനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ കാര്യമാക്കുന്നില്ലെന്നും, അതിന് ഒരു ദിവസത്തെ ആയുസ് മാത്രമേയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി...

ഇനി എതിര്‍ക്കാനുമില്ല...
ഭാര്യയോടൊപ്പം പുലിമുരുകന്‍ കണ്ട താനും ഭാര്യയും ആവേശം കൊണ്ടെന്ന് പറഞ്ഞ മന്ത്രി, മോഹന്‍ലാലിന് പുലിയുമായി ശരിക്കും ഫൈറ്റ് ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. ഇനി ആരെങ്കിലും അദ്ദേഹം പുലിയുമായി ശരിക്കും ഫൈറ്റ് ചെയ്തതാണെന്ന അവകാശപ്പെട്ടാല്‍ എതിര്‍ക്കാനില്ലെന്നും ജി സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications