കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണം; കോടതിക്കെതിരെ രുക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കോടതികളില്‍ കേസുകള്‍ കെട്ടി കിടപ്പുണ്ട്, അത് ജഡ്ജിമാരുടെ കുറ്റമാണോ? സ്റ്റാഫും ജഡ്മിരും കുറവുള്ളത്. കൊച്ചിയിലെ സംഭവത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു. കൊച്ചി പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശനം ഉന്നയിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കര്‍ണാടക; ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി വിമതന്‍ കോണ്‍ഗ്രസിലേക്ക്, ഡികെയുമായി ചര്‍ച്ച നടത്തികര്‍ണാടക; ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി വിമതന്‍ കോണ്‍ഗ്രസിലേക്ക്, ഡികെയുമായി ചര്‍ച്ച നടത്തി

കാര്യങ്ങള്‍ പൊതുവില്‍ പറയരുതെന്നും മൂക്കില്‍ വിരല്‍ വച്ചിട്ട് കാര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഒര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയത്. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതി ആവശ്യങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്.

 sudhakaran

റോഡിലെ കുഴി അടയ്ക്കാനുള്ള ഉത്തവാദിത്വം എല്ലാവര്‍ക്കുമുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെയാണ് തിരിയേണ്ടത്. അല്ലാതെ പൊതുവേ പറയരുത്. ആരിലു വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. എറണാകുളും നഗരത്തിലെ കുഴി അടയ്ക്കാന്‍ മാത്രം അനുവദിച്ചത് ഏഴ് കോടി രൂപയാണ്. പണം ഒക്ടോബറില്‍ കൈമാറിയാണ്. യുവാവിന്‍റെ മരമത്തില്‍ പൊതുമാരത്ത് വകുപ്പിന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.

വിജയ് ദിവസ് 1971: 93000 പാക് സൈനികര്‍ ഇന്ത്യന്‍ സേനക്ക് മുന്നില്‍ കീടങ്ങിയ മഹാ വിജയംവിജയ് ദിവസ് 1971: 93000 പാക് സൈനികര്‍ ഇന്ത്യന്‍ സേനക്ക് മുന്നില്‍ കീടങ്ങിയ മഹാ വിജയം

ഹൈക്കോടതി ജഡ്ജിയെ ഞാന്‍ ആലപ്പുഴയിലേക്ക് ക്ഷണിക്കുന്നു. ഇവിടെ റോഡില്‍ കുണ്ടും കുഴിയും ഉണ്ടോയന്ന് നോക്കണം. ചിലയിടത്ത് കുഴികളുണ്ട്. അതില്‍ നടപടി സ്വീകരിച്ച് വരികയാണെന്നും ജി സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

English summary
g sudhakarn against kerala high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X