കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരീശ്വരവാദം നടപ്പിലാക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നു;വിശ്വാസം സംസ്ക്കാരത്തിന്റെ ഭാഗം: സുകുമാരൻ നായർ

Google Oneindia Malayalam News

ചങ്ങനാശേരി: നിരീശ്വവാദം നടപ്പിലാക്കാനാണ് കേരള സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് ഇതുവരെ സർക്കാരിനെ വിമർശിച്ചിട്ടില്ല. അഭിപ്രായങ്ങൾ തുറന്നുപറയുമായിരുന്നു. എൻ‌എസ്എസിനു ലാഭേച്ഛയില്ല. സർക്കാരിൽനിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുക്കുന്നത്.

<strong>വെള്ളിയാഴ്ച ശബരിമലയിൽ നടന്നത് കലാപത്തിനുള്ള നീക്കം? ഗൂഢാലോചന നടന്നതായി സംശയം...</strong>വെള്ളിയാഴ്ച ശബരിമലയിൽ നടന്നത് കലാപത്തിനുള്ള നീക്കം? ഗൂഢാലോചന നടന്നതായി സംശയം...

വിശ്വാസമെന്നതു സംസ്കാരത്തിന്റെ ഭാഗമാണ്. ജനിച്ച് 28-ാം നാൾ അമ്മ ചെവിയിൽ ഓതി തന്നതാണു തന്റെ സംസ്കാരം. അത് സംരക്ഷിക്കാൻ പിണറായിയുടെ അനുവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി നായർ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Sukumaran Nair

അതേസമയം മുഖ്യമന്ത്രിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. ശബരിമലയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കുടുംബസമേതം വിനോദസഞ്ചാരത്തിനെന്ന പോലെ ഗള്‍ഫില്‍ പോയിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 'സാമുദായിക ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം സിപിഎമ്മിനും ശബരിമലയെ മറ്റൊരു അയോധ്യയാക്കണമെന്ന ലക്ഷ്യം ബിജെപിക്കുമുണ്ട്. ശബരിമലയില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് ഇനിയും സമയമുണ്ട്. അതിനു സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി വ്യക്തമാക്തി.

English summary
G Sukumaran Nair against LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X