കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് വേണ്ടി എന്‍എസ്എസ് വോട്ട് പിടിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍; എല്ലാം തെറ്റായ പ്രചരണം

Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സ്വീകരിച്ച ശരിദൂര നിലപാടില്‍ കൂടുതല്‍ വിശദീകരണവുമായി സംഘടനാ ജനറല്‍ സെക്രട്ടറി ജി കുമാര്‍ നായര്‍.
ഈ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സാമുദായിക സ്വാധീനം ഉപയോഗിച്ച് യുഡിഎഫിന് വോട്ടുപിടിച്ചെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് പത്രക്കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

ഉപതിരഞ്ഞെടുപ്പുകളുടെ ഫലം എന്ത് തന്നെയായാലും ശരിദൂരമാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അവിടെ രാഷ്ട്രീയത്തിനോ സമുദായത്തിനോ ആയിരിക്കില്ല, സാമൂഹിക നീതിക്കായിരിക്കും പ്രാധാന്യമെന്നും എന്‍എസ്എസ് വ്യക്തമാക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

വട്ടിയൂര്‍ക്കാവിലും കോന്നിയിലും

വട്ടിയൂര്‍ക്കാവിലും കോന്നിയിലും

വട്ടിയൂര്‍ക്കാവിലും കോന്നിയിലുമടക്കം ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിച്ച ശരിദൂര നിലപാടിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വിശദീകരണവുമായി സുകുമാരന്‍ നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രീയമായി സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാനുള്ള പ്രധാന കാരണം വിശ്വസസംരക്ഷണത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ല എന്നുള്ളതാണെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരാകട്ടെ, ഈശ്വരവിശ്വാസം ഇല്ലാതാക്കുവാന്‍ വിസ്വാസികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരായി നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിന്‍റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും, ജാതി-മതചിന്തകള്‍ ഉണര്‍ത്തിയും മുന്നോക്ക-പിന്നാക്ക ചേരിതിരുവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നതാണ് മറ്റൊരു കാരണം.

ആരോപണം

ആരോപണം

ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നോക്ക വിഭാഗത്തെ മാത്രം ബോധപൂര്‍വമായി അവഗണിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. സംഘടന ഉന്നയിച്ച പല കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും എന്‍എസ്എസ് ആരോപിക്കുന്നു.

അക്കമിട്ട് നിരത്തി

അക്കമിട്ട് നിരത്തി

മുന്നാക്കവിഭാഗങ്ങള്‍ക്കും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ്. മുന്നാക്ക വിഭാഗം ഒഴിച്ചുള്ള മറ്റു വിഭാഗങ്ങള്‍ എത്ര ജാതി ഉണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ സ്ഥിതിവിവരക്കണക്ക് സര്‍ക്കാറിന്‍റെ പക്കലുണ്ട്.

അവഗണന

അവഗണന

മൂന്നാക്ക വിഭാഗത്തില്‍ എത്ര ജാതി ഉണ്ടെന്നതിനെക്കുളിച്ചുള്ള കണക്ക് ആദ്യത്തെ മുന്നാക്കസമുദായസ്ഥിരം കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഇന്നേവരെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നുള്ളതുതന്നെ, ആ വിഭാഗത്തോടുള്ള അവഗണന എടുത്ത് കാണിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ ആരോപിക്കുന്നു.

അനീതിക്കെതിരെ

അനീതിക്കെതിരെ

ദേവസ്വം ബോര്‍ഡിലെ 10 ശതമാനം മുന്നാക്കസംവരം ആയാലും, കേന്ദ്ര ഗവണ്‍മെന്‍റ് അനുവദിച്ച 10 ശതമാനം സംവരണം ആയാലും നടപ്പാക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായത്. നായര്‍ ഉള്‍പ്പടേയുള്ള മുന്നോക്ക ജാതിക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കെതിരെയാണ് പ്രതികരിക്കേണ്ടി വരുന്നത്.

സമ്മര്‍ദ്ദത്തിലാക്കാനല്ല

സമ്മര്‍ദ്ദത്തിലാക്കാനല്ല

ഈ എതിര്‍പ്പ് സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി അനര്‍ഹമായി എന്തെങ്കിലും നേടാന്‍ വേണ്ടിയോ, വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയല്ല എന്നുള്ള കാര്യം ഭരണ കര്‍ത്താക്കളും ജനങ്ങളും മനസ്സിലാക്കണം. വിശ്വാസസംരക്ഷണത്തിനും, മുന്നാക്കവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്നത്.

ശരിദൂരം നാടിന്‍റെ നന്മയ്ക്ക്

ശരിദൂരം നാടിന്‍റെ നന്മയ്ക്ക്

ശരിദൂരം നാടിന്‍റെ നന്മയ്ക്ക് വേണ്ടിയാണ്. ഈക്കാര്യത്തില്‍ പ്രത്യേക അവകാശവാദമോ ആശങ്കയോ എന്‍എസ്എസ്സിനില്ല. ശരിദൂരമാണെങ്കിലും എന്‍എസ്എസ് പ്രവര്‍ത്തകരെ സംഭന്ധിച്ചിടത്തോളം രാഷ്ട്രീയമായി അവര്‍ക്കിഷ്ടമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ യാതൊരു വിലക്കും എന്‍എസ്എസിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു.

യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചില്ല

യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചില്ല

അതനുസരിച്ച് തിരുവനന്തപുരം എന്‍സ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടവര്‍, അവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തനം നടത്തിയതിനെ ചില മാധ്യമങ്ങള്‍ കാര്യമറിയാതെ വിമര്‍ശിച്ചു. അത് ഏറ്റെടുത്തുകൊണ്ടി ചിലര്‍ എന്‍എസിനെതിരെ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണം നടത്തുകയുണ്ടായി. യുഡിഎഫിന് വേണ്ടി എന്‍എസ്എസ് വോട്ടുപിടിച്ചു എന്ന പ്രചരണത്തിന് യാതൊരു അടിസ്ഥാനമില്ലെന്നും പത്രകുറിപ്പില്‍ കൂട്ടിചേര്‍ക്കുന്നു.

ഇന്നലെ

ഇന്നലെ

വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെ ഒരു മണ്ഡലത്തിലും എന്‍എസ്എസ് ഒരു പാര്‍ട്ടിയേയും പിന്തുണച്ചിട്ടില്ലെന്നായിരുന്നു ഫലം പുറത്ത് വന്നയുടനേയുള്ള സുകുമാരന്‍ നായരുടെ പ്രതികരണം. ശരിദൂര നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്നാണ് പറഞ്ഞത്. ഇതിന്റെ ഭാഗമായി എല്‍ഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

ഓഫിസിനെതിരെ ആക്രമണം

ഓഫിസിനെതിരെ ആക്രമണം

അതിനിടെ, വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ശാസ്തമംഗലത്തെ എന്‍എസ്എസ് ഓഫിസിനു നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാണകം എറിഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്തമംഗലം സ്വദേശിയായ മധുസൂദനനെ പോലീസ് പിടികൂടുകയും ചെയ്തു. .

ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് വിശകലനം കേട്ട് ഞെട്ടിപ്പോയി; പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് ഐസക്ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് വിശകലനം കേട്ട് ഞെട്ടിപ്പോയി; പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് ഐസക്

 ഷാജുവിനെ വെട്ടിലാക്കി ജോളി; 'സിലിയെ വധിക്കാന്‍ അലമാരയില്‍ നിന്ന് അരിഷ്ടമെടുത്ത് തന്നത് ഷാജു' ഷാജുവിനെ വെട്ടിലാക്കി ജോളി; 'സിലിയെ വധിക്കാന്‍ അലമാരയില്‍ നിന്ന് അരിഷ്ടമെടുത്ത് തന്നത് ഷാജു'

English summary
G Sukumaran Nair on Kerala by election results 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X