Get Updates
Get notified of breaking news, exclusive insights, and must-see stories!

നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ജി സുകുമാരന്‍ നായര്‍

കോട്ടയം: നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്ഡ നായര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മ്മിത ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ വിശ്വാസികള്‍ക്കെതിരായുള്ള പ്രതികാരമായി ഇതിനെ കാണേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

nss

രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിരപരാധികളായ വിശ്വാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിശ്വാസ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തെ കുറിച്ച് എന്‍എസ്എസ് നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് എന്നും വിശ്വാസികളോടൊപ്പമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയവും വിശ്വാസസംരക്ഷണവും സംബന്ധിച്ച എന്‍എസിന്റെ നിലപാടുകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം, ശബരിമല വിഷയത്തില്‍ പ്രധാനപ്പെട്ട മൂന്നു രാഷ്ട്രീയ മുന്നണികളും സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി എന്‍എസ്എസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളും കണക്കാണെന്നും തിരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ ആരോപണങ്ങളുമായി ഇവര്‍ ഇറങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും ബിജെപിയും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് നേട്ടത്തിനാണ് ശ്രമിക്കുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ പേരും പറഞ്ഞ് വിശ്വാസികളെ സ്വാധീനിക്കാനാണ് അവരുടെ ശ്രമം. അതില്‍ ആത്മാര്‍ത്ഥതയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+